കോൺഗ്രസിനെ തിരഞ്ഞെടുപ്പിൽ സജീവമാക്കാൻ എഐസിസി

എഐസിസി നടത്തിയ പരിശീലന പരിപാടി ഹരിയാനയിൽ വൻ ഹിറ്റായിരിക്കുകയാണ്

കോൺഗ്രസിനെ തിരഞ്ഞെടുപ്പിൽ സജീവമാക്കാൻ എഐസിസി
കോൺഗ്രസിനെ തിരഞ്ഞെടുപ്പിൽ സജീവമാക്കാൻ എഐസിസി

ജില്ലാതലത്തിൽ പോലും ഭാരവാഹികളില്ലാത്ത കോൺഗ്രസിനെ തിരഞ്ഞെടുപ്പിനു സജീവമാക്കാൻ ഉദ്ദേശിച്ച് എഐസിസി. എഐസിസി നടത്തിയ പരിശീലന പരിപാടി ഹരിയാനയിൽ വൻ ഹിറ്റായിരിക്കുകയാണ്. രാഹുൽ ഗാന്ധി തുടക്കമിട്ട ‘ജവാഹർലാൽ നെഹ്റു ലീഡർഷിപ് ഇനിഷ്യേറ്റീവി’ലെ പരിശീലകരെ ഉപയോഗിച്ച് അടിത്തട്ടിൽ നേതാക്കളെ സജ്ജമാക്കുന്ന രീതിയാണ് പരീക്ഷിച്ചത്. അതിനിടെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ മികച്ച ഫലം നിയമസഭയുടെ കാര്യത്തിൽ ഇരട്ടിയാകുമെന്ന് മലയാളിയും സുപ്രീം കോടതി അഭിഭാഷകനുമായ അൽജോ കെ.ജോസഫ് പറഞ്ഞു.

ഹരിയാനയിൽ കോൺഗ്രസ് ഏറക്കുറെ ഏതാനും നേതാക്കളെ ചുറ്റിപ്പറ്റി നീങ്ങുന്ന സംവിധാനമാണ്.ഹരിയാനയുടെ ചുമതല വഹിക്കുന്ന എഐസിസി ജനറൽ സെക്രട്ടറി ദീപക് ബാബ്രിയ നിർദേശിച്ചതിനെ തുടർന്നാണു മാസങ്ങളായി അൽജോ ഹരിയാനയുടെ ചുമതല നി‍ർവഹിക്കുന്നത്.

ALSO READ: പാകിസ്ഥാനെതിരെ രൂക്ഷ പരാമർശവുമായി രാജ്‌നാഥ് സിങ്

2005 മുതൽ 2014 വരെ 10 വർഷത്തോളം സംസ്ഥാനം ഭരിച്ച കോൺഗ്രസിന് പിന്നീടു സംസ്ഥാനത്തു നിലംതൊടാനായിട്ടില്ല. 2014, 2019 ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ഏറക്കുറെ നിലംപരിശായി. 2019 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 31 സീറ്റുമായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത് ഭൂപീന്ദർ ഹൂഡയുടെ ഒറ്റയാൻ മികവായിരുന്നു. സംഘടനാദൗർബല്യം മാറ്റാൻ താഴെത്തട്ടിൽ നേതാക്കളെ സജ്ജമാക്കുകയായിരുന്നു ആദ്യ ദൗത്യം. ഓരോ പ്രാദേശിക മേഖലയിലും ഉപയോഗപ്പെടുത്താവുന്ന നേതാക്കളുടെ പട്ടിക തയാറാക്കിയ ശേഷം ഇവർക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുകയും ചെയ്തു.

Top