പൈലറ്റ് യൂണിയനുമായുള്ള ചര്‍ച്ച അനിശ്ചിതത്വത്തില്‍; എയര്‍ കാനഡ അടച്ചു പൂട്ടുന്നു

ഞായറാഴ്ച മുതല്‍ സര്‍വീസുകള്‍ അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന

പൈലറ്റ് യൂണിയനുമായുള്ള ചര്‍ച്ച അനിശ്ചിതത്വത്തില്‍; എയര്‍ കാനഡ അടച്ചു പൂട്ടുന്നു
പൈലറ്റ് യൂണിയനുമായുള്ള ചര്‍ച്ച അനിശ്ചിതത്വത്തില്‍; എയര്‍ കാനഡ അടച്ചു പൂട്ടുന്നു

ഓട്ടവ: വേതന പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പൈലറ്റ് യൂണിയനുകളുമായി നടത്തിയ ചർച്ചകൾ ഫലം കാണാതെ വന്നതോടെ എയര്‍ കാനഡ അടച്ചു പൂട്ടൽ വക്കിൽ. മിക്ക പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള പദ്ധതികള്‍ക്ക് എയര്‍ കാനഡ അന്തിമരൂപം നല്‍കുന്നതായാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച മുതല്‍ സര്‍വീസുകള്‍ അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന.

പൈലറ്റ് യൂണിയനുമായുള്ള ചര്‍ച്ചകള്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈന്‍ എയര്‍ കാനഡ അറിയിച്ചു എയര്‍ കാനഡയും അതിന്റെ കുറഞ്ഞ ചെലവിലുള്ള അനുബന്ധ സ്ഥാപനമായ എയര്‍ കാനഡ റൂഗും പ്രതിദിനം 670 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. യൂണിയനുമായി ഒരു ഒത്തുതീര്‍പ്പില്‍ എത്തിയില്ലെങ്കില്‍, അടച്ചുപൂട്ടല്‍ പ്രതിദിനം 110,000 യാത്രക്കാരെ ബാധിക്കുകയും വ്യാപകമായ തടസ്സമുണ്ടാക്കുകയും ചെയ്യും.

Top