ഇന്ത്യൻ വ്യോമസേനാ മേധാവിയായി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ് ചുമതലയേറ്റു

തേജസ് യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാക്കുന്നതില്‍ അമര്‍ പ്രീത് സിങ് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്

ഇന്ത്യൻ വ്യോമസേനാ മേധാവിയായി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ് ചുമതലയേറ്റു
ഇന്ത്യൻ വ്യോമസേനാ മേധാവിയായി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ് ചുമതലയേറ്റു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനാ മേധാവിയായി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ് ചുമതലയേറ്റു. നിലവിലെ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി വിരമിച്ച ഒഴിവിലേക്കാണ് അമര്‍ പ്രീത് സിങ് ചുമതലയേറ്റത്‌. 40 വര്‍ഷത്തോളമായി സേനയിലെ വിവിധ മേഖലകളില്‍ അമര്‍ പ്രീത് സിങ് സേവനമനുഷ്ഠിച്ചു. റഷ്യയിലെ മോസ്കോയിൽ മിഗ് -29 അപ്‌ഗ്രേഡ് പ്രോജക്റ്റ് മാനേജ്‌മെന്റ്‌ ടീമിനെ നയിച്ചിരുന്നു.

ഇന്ത്യയുടെ ആദ്യ ബഹുരാഷ്ട്ര വ്യോമാഭ്യാസമായ ‘തരംഗ് ശക്തി’ യുടെ നേതൃനിരയില്‍ എയര്‍ മാര്‍ഷല്‍ സിങുമുണ്ടായിരുന്നു. 1984 ലാണ് അദ്ദേഹം ഇന്ത്യന്‍ വ്യോമസേനയുടെ ഫൈറ്റര്‍ പൈലറ്റ് സ്ട്രീമിലെത്തുന്നത്. എയര്‍ ഓഫീസര്‍ കമാന്‍ഡിങ്- ഇന്‍-ചീഫ് (സെന്‍ട്രല്‍ എയര്‍ കമാന്‍ഡ്), ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡില്‍ സീനിയര്‍ എയര്‍ സ്റ്റാഫ് എന്നീ നിലകളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Top