CMDRF

എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് നാല് ലക്ഷം രൂപ

എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് നാല് ലക്ഷം രൂപ
എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് നാല് ലക്ഷം രൂപ

നാഗ്പൂര്‍: എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് 36 കാരി യുവതിയില്‍ നിന്ന് തട്ടിയെടുത്തത് നാല് ലക്ഷം രൂപ. അശ്ലീല ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും പകര്‍ത്തി ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച പ്രതിയായ ശ്യാം സുപത്കറിനെതിരെ പൊലീസ് കേസെടുത്തു. ബലാത്സംഗം, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

നാല് വര്‍ഷം മുമ്പാണ് യുവതി ഫേസ്ബുക്ക് വഴി പ്രതിയെ പരിചയപ്പെടുന്നത്. ശ്യാം വര്‍മ്മ എന്ന പേരിലായിരുന്നു യുവാവിന്റെ വ്യാജ പ്രൊഫൈല്‍. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാണെന്നും നാഗ്പൂരിലാണ് താമസിക്കുന്നതെന്നുമാണ് പറഞ്ഞിരുന്നത്. തുടര്‍ന്ന് ഇരുവരും നേരിട്ട് കാണാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയ്ക്കിടെ യുവാവ് കുടിക്കാന്‍ നല്‍കിയ പാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്തുവെന്നും ബോധരഹിതയാക്കിയതിന് ശേഷം തന്റെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയെന്നുമാണ് പരാതിയില്‍ യുവതി ഉന്നയിക്കുന്നത്. ഫോട്ടോകളും വീഡിയോകളും കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയ വഴി പുറത്തുവിടുമെന്ന് പറഞ്ഞതായും യുവതി പൊലീസിനോട് പറഞ്ഞു.

നാല് ലക്ഷം രൂപയോളം പണമായും സ്വര്‍ണം, വെള്ളി ആഭരണങ്ങളും യുവാവ് വാങ്ങിയെന്ന് പരാതിയില്‍ ആരോപിക്കുന്നുണ്ട്. യുവാവ് പറഞ്ഞ പേരും വിവരങ്ങളും വ്യാജമാണെന്ന് മനസ്സിലാക്കിയ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. പ്രതിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പൊലീസ് അറിയിച്ചു.

Top