സൗ​ജ​ന്യ ബാ​ഗേ​ജ്​ പ​രി​ധി കു​റ​ച്ച്​ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്

സൗ​ജ​ന്യ ബാ​ഗേ​ജ്​ പ​രി​ധി കു​റ​ച്ച്​ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്
സൗ​ജ​ന്യ ബാ​ഗേ​ജ്​ പ​രി​ധി കു​റ​ച്ച്​ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്

ദുബായ്: വി​മാ​ന ടി​ക്ക​റ്റു​ക​ൾ​ക്ക്​ പ​രി​ധി​യി​ല്ലാ​തെ നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ച​തി​നൊ​പ്പം യു.​എ.​ഇ​യി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ സൗ​ജ​ന്യ​മാ​യി
കൊ​ണ്ടു​പോ​കാ​വു​ന്ന ബാ​ഗേ​ജ്​ പ​ര​മാ​വ​ധി ഭാ​രം 30 കി​ലോ​യി​ൽ​നി​ന്ന്​ 20 ആ​യി കു​റ​ച്ചു. ആ​ഗ​സ്റ്റ്​ 19ന്​ ​ശേ​ഷം ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ്​ പു​തി​യ നി​യ​ന്ത്ര​ണം. ഇ​തു​പ്ര​കാ​രം ആ​ഗ​സ്റ്റ്​ 19ന്​ ​ശേ​ഷം യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക്​ 20 കി​ലോ ബാ​ഗേ​ജും ഏ​ഴ്​ കി​ലോ ഹാ​ൻ​ഡ്​ ബാ​ഗേ​ജു​മാ​ണ്​ കൊ​ണ്ടു​പോ​കാ​നാ​വു​ക. ആ​ഗ​സ്റ്റ്​ 19ന്​​ ​മു​മ്പ്​ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്ത​വ​ർ​ക്ക്​ 30 കി​ലോ ല​ഗേ​ജ്​ ത​ന്നെ അ​നു​വ​ദി​ക്കു​മെ​ന്നാ​ണ്​ എ​യ​ർ ഇ​ന്ത്യ പു​റ​ത്തി​റ​ക്കി​യ പു​തി​യ സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

യു.​എ.​ഇ ഒ​ഴി​കെ മ​റ്റ്​ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ സൗ​ജ​ന്യ ബാ​ഗേ​ജി​ന്‍റെ ഭാ​ര നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന്​​ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ പ​റ​ഞ്ഞു. ജി.​സി.​സി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​വാ​സി​ക​ൾ ഉ​ള്ള​ത്​ യു.​എ.​ഇ​യി​ലാ​ണ്. കൂ​ടാ​തെ യു.​എ.​ഇ​യി​ൽ​നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്ക്​ മാ​ത്ര​മാ​ണ്​ എ​യ​ർ ഇ​ന്ത്യ സ​ർ​വി​സു​ള്ള​ത്.

ബാ​ക്കി മു​ഴു​വ​ൻ സ​ർ​വി​സു​ക​ളും എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സാ​ണ്​ ന​ട​ത്തു​ന്ന​ത്. അ​തു കൊ​ണ്ടു​ത​ന്നെ ല​ഗേ​ജി​ന്‍റെ ഭാ​രം കു​റ​ച്ച ന​ട​പ​ടി യു.​എ.​ഇ പ്ര​വാ​സി​ക​ൾ​ക്ക്​ ക​ന​ത്ത തി​രി​ച്ച​ടി​യാ​കും. സൗ​ജ​ന്യ ബാ​ഗേ​ജ്​ കൂ​ടാ​തെ അ​ധി​ക ഭാ​ര​മാ​യി പ​ര​മാ​വ​ധി അ​നു​വ​ദി​ക്കു​ന്ന​ത്​ 15 കി​ലോ​വ​രെ മാ​ത്ര​മാ​ണ്​.
ഇ​തി​നാ​യി കി​ലോ​ക്ക്​ 50 ദി​ർ​ഹം വ​രെ ഈ​ടാ​ക്കു​ന്നു​മു​ണ്ട്. ഏ​റ്റ​വും തി​ര​ക്കേ​റി​യ യു.​എ.​ഇ-​ഇ​ന്ത്യ റൂ​ട്ടി​ൽ സൗ​ജ​ന്യ ല​ഗേ​ജ്​ ആ​നു​കൂ​ല്യം വെ​ട്ടി​ക്കു​റ​ച്ച​തി​ലൂ​ടെ കൂ​ടു​ത​ൽ ലാ​ഭ​മാ​ണ്​ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നാ​ണ്​ ഈ ​രം​ഗ​ത്തു​ള്ള​വ​ർ പ​റ​യു​ന്ന​ത്.

നി​ല​വി​ൽ ഓ​ഫ്​ സീ​സ​ൺ​പോ​ലും പ​രി​ഗ​ണി​ക്കാ​തെ യു.​എ.​ഇ​യി​ൽ​ നി​ന്ന്​ ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ ഇ​ര​ട്ടി​യി​ല​ധി​കം വ​ർ​ധ​ന വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ്​ ക​മ്പ​നി​ക​ൾ.

Top