കരിപ്പൂര്‍: 150ലേറെ യാത്രക്കാരുമായി കോഴിക്കോട് നിന്നും മസ്‌കറ്റിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ ഇറക്കി. യാത്രക്കാര്‍ മുംബൈ വിമാനത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇന്നലെ പതിനൊന്നരയ്ക്ക് ആണ് കോഴിക്കോട് നിന്നും വിമാനം പുറപ്പെട്ടത്. ഒന്നരയോടെ മുംബൈ വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. സാങ്കേതിക തകരാര്‍ എന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. ഉച്ചയ്ക്ക് ഒരുമണിക്ക് മറ്റൊരു വിമാനത്തില്‍ മസ്‌കറ്റിലേക്ക് യാത്രക്കാരെ അയക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്.