എയര്‍ ഇന്ത്യ വിമാനത്തില്‍ തീപിടിത്തമെന്ന് സംശയം; തിരിച്ചിറക്കി

എയര്‍ ഇന്ത്യ വിമാനത്തില്‍ തീപിടിത്തമെന്ന് സംശയം; തിരിച്ചിറക്കി
എയര്‍ ഇന്ത്യ വിമാനത്തില്‍ തീപിടിത്തമെന്ന് സംശയം; തിരിച്ചിറക്കി

ഡല്‍ഹി: ഡല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനമായ എഐ-807 വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് സംവിധാനത്തില്‍ തീപിടിത്തം ഉണ്ടായതായി സംശയം. തുടര്‍ന്ന്, വിമാനം വിമാനത്താവളത്തിലേക്ക് മടങ്ങി തിരിച്ചിറക്കി.

സംഭവസമയത്ത് വിമാനത്തില്‍ 175 യാത്രക്കാരുണ്ടായിരുന്നതായി ഡല്‍ഹി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 6.38 ന് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Top