CMDRF

ബാ​ഗേ​ജ് നി​ര​ക്കിൽ ആശങ്ക വേണ്ട; അ​ധി​ക നി​ര​ക്കിൽ ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികൾ

ബാ​ഗേ​ജ് നി​ര​ക്കിൽ ആശങ്ക വേണ്ട;    അ​ധി​ക നി​ര​ക്കിൽ ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികൾ
ബാ​ഗേ​ജ് നി​ര​ക്കിൽ ആശങ്ക വേണ്ട;    അ​ധി​ക നി​ര​ക്കിൽ ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികൾ

കു​വൈ​ത്ത് സി​റ്റി:സീ​സ​ണി​ൽ ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നൊ​പ്പം ബാ​ഗേ​ജ് നി​ര​ക്കും ഉ​യ​ർ​ത്തു​ന്ന​ത് വി​മാ​ന​ക​മ്പ​നി​ക​ളു​ടെ പ​തി​വാ​ണ്. എന്നാൽ കു​വൈ​ത്തി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്കു​ള്ള അ​ധി​ക ബാ​ഗേ​ജ് നി​ര​ക്കിൽ ഇനി ആശങ്ക വേണ്ട. ഓ​ഫ് സീ​സ​ണി​ൽ ബാ​ഗേ​ജ് നി​ര​ക്കി​ൽ എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സും ഇ​ൻ​ഡി​ഗോ​യും ഇ​ള​വുകൾ പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്. നി​ല​വി​ൽ തി​ര​ക്കേ​റി​യ സീ​സ​ണാ​യ​തി​നാ​ൽ അ​​ധി​​ക ബാ​​ഗേ​​ജി​​ന് വ​ലി​യ തു​ക​യാ​ണ് വി​മാ​ന​ക​മ്പ​നി​ക​ൾ ഈ​ടാ​ക്കി​യി​രു​ന്ന​ത്.

എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സി​ൽ ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലും ഇ​ൻ​ഡി​ഗോ​യി​ൽ ജൂ​ലൈ, ആ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ലു​മാ​ണ് ഇ​ള​വ്. എ​​യ​​ർ ഇ​​ന്ത്യ എ​ക്സ്പ്ര​സി​ൽ അ​​ധി​​ക ബാ​​ഗേ​​ജി​​ന് 10 കി​ലോ​ക്ക് 13 ദി​നാ​റും ഇ​ൻ​ഡി​ഗോ​യി​ൽ നാ​ലു ദി​നാ​റു​മാ​യാ​ണ് കു​റ​ച്ച​ത്. കു​വൈ​ത്തി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്ക് നി​ല​വി​ൽ 30 കി​​ലോ ചെ​​ക്ക് ഇ​​ൻ ബാ​​ഗേ​​ജും തി​രി​ച്ച് 20 കി​​ലോ ചെ​​ക്കി​​ൻ ബാ​​ഗേ​​ജും ഏ​​ഴ്​ കി​​ലോ കാ​​ബി​​ൻ ബാ​​ഗേ​​ജും സൗ​ജ​ന്യ​മാ​യി കൊ​ണ്ടു​വ​രാം.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ഓ​ഫ് സീ​സ​ണി​ൽ ഡി​സം​ബ​ർ 11 വ​രെ 10 കി​ലോ അ​ധി​ക ബാ​ഗേ​ജി​ന് ഒ​രു ദി​നാ​ർ എ​ന്ന​നി​ല​യി​ലേ​ക്ക് ബാ​ഗേ​ജ് നി​ര​ക്ക് കു​റ​ച്ചി​രു​ന്നു. ഓ​ഫ് സീ​സ​ണി​ൽ വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കി​ലും ക​മ്പ​നി​ക​ൾ കു​റ​വു​വ​രു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നൊ​പ്പ​മാ​ണ് യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് കു​റ​യു​ന്ന​ത് ക​ണ​ക്കു​കൂ​ട്ടി ബാ​ഗേ​ജ് നി​ര​ക്കും കു​റ​ക്കു​ന്ന​ത്.

Top