CMDRF

തിരുവനന്തപുരത്തുനിന്ന് ബം​ഗളൂരുവിലേക്ക് പ്രതിദിന വിമാന സർവീസുമായി എയർ ഇന്ത്യ

തിരുവനന്തപുരത്തുനിന്ന് ബം​ഗളൂരുവിലേക്ക് പ്രതിദിന വിമാന സർവീസുമായി എയർ ഇന്ത്യ
തിരുവനന്തപുരത്തുനിന്ന് ബം​ഗളൂരുവിലേക്ക് പ്രതിദിന വിമാന സർവീസുമായി എയർ ഇന്ത്യ

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ബം​ഗളൂരുവിലേക്ക് പുതിയ വിമാന സർവീസുമായി എയർ ഇന്ത്യ. പ്രതിദിന സർവീസാണ് ആരംഭിച്ചത്. ജൂലൈ ഒന്നാം തീയ്യതി മുതൽ സർവീസ് ആരംഭിക്കും.

എല്ലാ ദിവസവും വൈകുന്നേരം മൂന്ന് മണിക്ക് പുറപ്പെടുന്ന വിമാനം (AI 567) വൈകുന്നേരം 4:15ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. തിരികെ തിരുവനന്തപുരത്തു നിന്ന് വൈകുന്നേരം 4:55ന് പുറപ്പെട്ട് (AI 568) 06:10ന് ബെംഗളൂരുവിൽ എത്തും. നിലവിൽ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, വിസ്താര എന്നീ കമ്പനികളുടെ വിമാനങ്ങൾ പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്.

Top