അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ റഷ്യന്‍ മോഡ്യൂളിലുണ്ടായ വായു ചോർച്ചയിൽ ആശങ്ക പ്രകടിപ്പിച്ച് നാസ. സ്വേസ്ഡ മോഡ്യൂളിലെ പിആര്‍കെ വെസ്റ്റിബ്യൂളിലാണ് ചോര്‍ച്ചയുള്ളത്.നിലയത്തിന്റെ മറ്റ് മോഡ്യൂളിനെ ഡോക്കിങ് പോര്‍ട്ടില്‍ നിന്ന് വേര്‍തിരിക്കുന്ന സര്‍വീസ് മോഡ്യൂള്‍ ആണ് പിആര്‍കെ. ഫെബ്രുവരിയിലാണ് ഇതിലെ ചോര്‍ച്ച വര്‍ധിച്ചതായി കണ്ടെത്തിയത്. 2019ലും ഇതേ പ്രശ്നം നേരിട്ടിരുന്നു.
1.7 കിലോഗ്രാം വായുവാണ് ദിവസേന ചോരുന്നത്. സെപ്റ്റംബര്‍ 26 ന് പുറത്തുവന്ന നാസയുടെ ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലാണ് ഇതിനെ പറ്റി പറയുന്നത്. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ഒരു സൂചിക ഉപയോഗിച്ച് നാസ അപകട സാധ്യതയും തീവ്രതയും അളക്കാറുണ്ട്. ചോര്‍ച്ചയുടെ കാര്യത്തില്‍ രണ്ട് സൂചികകളിലും അഞ്ചാണ് രേഖപ്പെടുത്തിയത്.
Also Read: ബിഎസ്എൻഎല്ലിൻറെ സേവന നിലവാരം കുറയുന്നതിൽ അതൃപ്തി അറിയിച്ച് പാർലമെൻററി സമിതി
വായു ചോർച്ച വലിയ ഭീഷണിയാണെന്നും പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. പ്രശ്നം പരിഹരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ചോര്‍ച്ചയുടെ അടിസ്ഥാന കാരണം കണ്ടെത്താനുള്ള പരിശോധനകള്‍ ഇപ്പോഴും നടക്കുകയാണ്. മറ്റെവിടെയും സമാനമായ ചോര്‍ച്ച കണ്ടെത്തിയിട്ടില്ല. ഉപയോഗിക്കാത്ത സമയത്ത് പിആര്‍ക്കെ അടച്ചിടുകയാണ് പതിവ്. അതുകൊണ്ട് തന്നെ ചോര്‍ച്ച മറ്റുള്ള മോഡ്യൂളുകളെ ബാധിക്കില്ല. ചോര്‍ച്ച വര്‍ധിച്ചാല്‍ പിആര്‍ക്കെ സ്ഥിരമായി അടച്ചിടുക എന്നതാണ് പരിഹാരം. എന്നാല്‍ റഷ്യയുടെ സോയൂസ് പേടകത്തിന് വേണ്ടിയുള്ള ഡോക്കിങ് പോര്‍ട്ടിന് വേണ്ടി ഉപയോഗിക്കുന്നത് ഈ വഴിയാണ്.