ഡൽഹി: ഡൽഹിയിലെ വായുമലിനീകരണത്തിൽ സർക്കാരിനെതിരെ സുപ്രീംകോടതി. അതിരൂക്ഷ വായുമലിനീകരണത്തിൽ സർക്കാർ സ്വീകരിച്ച നടപടികളിൽ സുപ്രീംകോടതി അതൃപ്തി അറിയിച്ചു. അതിർത്തിയിലൂടെ ചരക്ക് വാഹനങ്ങൾ കടത്തിവിടരുതെന്ന ഉത്തരവ് നടപ്പാക്കാത്തതിലാണ് സുപ്രീംകോടതി അതൃപ്തി അറിയിച്ചത്. പതിമൂന്ന് ചെക്ക് പോസ്റ്റുകളിൽ മാത്രമാണ് നിരോധനം നടപ്പാക്കിയതെന്ന് അമിക്കസ്ക്യൂറി അറിയിച്ചു.