ന്യൂഡൽഹി: ദിവസേന മലിനമായിക്കൊണ്ടിരിക്കുന്ന രാജ്യതലസ്ഥാനത്ത് വായുമലിനീകരണം വീണ്ടും രൂക്ഷമാകുന്നു. നഗരത്തിന്റെ മിക്കയിടങ്ങളും പുകമയമാണ്. വായുഗുണനിലവാര സൂചിക 400 കടന്നു. സ്ഥിതി ഗുരുതരമാകുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയണ് സർക്കാർ.
Also Read: ജാര്‍ഖണ്ഡിലെ പ്രകടനപത്രിക: കോണ്‍ഗ്രസിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി ബിജെപി
ഡൽഹി ഉൾപ്പെടെ വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങൾക്കു മുകളിൽ രൂപപ്പെട്ട പുകമഞ്ഞ് ഗതാഗത തടസ്സങ്ങൾ ഉൾപ്പടെ രൂപപ്പെടുത്തുന്ന സാഹചര്യത്തിലാണ് കർശന നിയന്ത്രണത്തിന് സർക്കാർ തുടക്കമിടുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ ഡൽഹിയിൽ പ്രൈമറി സ്കൂളുകൾ അടക്കും. പകരം ഓൺലൈൻ ക്ലാസ് മാത്രമാകും ലഭ്യമാക്കുക.
ബി.എസ് 4ന് താഴെയുള്ള ഡീസൽ വാഹനങ്ങൾ ഡൽഹിയിലെ നിരത്തിൽ പ്രവേശിക്കാൻ അനുമതിയില്ല. മലിനീകരണത്തിന് സാധ്യതയുള്ള നിർമാണ പ്രവൃത്തികൾ ഉൾപ്പെടെ നിർത്തിവെക്കാൻ നിർദേശമുണ്ട്. ഇലക്ട്രിക്, സി.എൻ.ജി വാഹനങ്ങൾ മാത്രമേ പൊതുഗതാഗതത്തിന് അനുവദിക്കുകയുള്ളൂ. ഗുരുഗ്രാം, ഫരീദബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധനഗർ എന്നിവിടങ്ങളിലും നിയന്ത്രണമുണ്ട്