ഡൽഹി: ഡൽഹിയിൽ വായുമലിനീകരണ തോത് നാനൂറിനോട് അടുത്തതായി റിപ്പോർട്ട്. ഡൽഹിയിലെ പ്രധാന നഗര മേഖലകളായ ആർകെ പുരം, ദ്വാരക സെക്ടർ, വസീർപൂർ എന്നിവിടങ്ങളിൽ വായു ഗുണനിലവാരസൂചിക മോശം അവസ്ഥയിലാണ്. വായുമലിനീകരണ തോത് വർധിച്ചതോടെ പലരും ശ്വാസതടസം അലർജി ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്.
കാർഷിക മാലിന്യങ്ങൾ കത്തിച്ചാൽ ഇനി മുതൽ പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു. 5000 രൂപ മുതൽ 30,000 രൂപ വരെയാകും പിഴ. അതേസമയം വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ സ്കൂളുകൾക്ക് അവധി നൽകാനും സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം സംവിധാനം നടപ്പാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Also Read: ദീപാവലി ആഘോഷത്തിനെത്തിയ 16 കാരിയെ പീഡിപ്പിച്ചു; പ്രതികൾ അറസ്റ്റിൽ
സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് പഠന റിപ്പോർട്ട് പ്രകാരം വായു മലിനീകരണത്തിൻ്റെ പ്രധാന പങ്കും വാഹനങ്ങളിൽ നിന്നാണെന്നാണ് പറയുന്നത്. വായു മലിനീകരണം നിയന്ത്രിക്കൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും ഡൽഹി സർക്കാർ പറഞ്ഞു.