ദുബൈ: യു.എ.ഇയിൽ പറക്കും ടാക്സികളുടെ പ്രവർത്തനം അടുത്ത വർഷം ആരംഭിക്കും. സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായുള്ള 400 ലേറെ തവണ പരീക്ഷണപ്പറക്കൽ പൂർത്തിയാക്കി. ഈ വർഷം ആകെ 400 പരീക്ഷണ പറക്കലാണ് നിശ്ചയിച്ചിരുന്നത്.
യു.എസ് ആസ്ഥാനമായ ആർചർ ഏവിയേഷൻ എന്ന കമ്പനിയാണ് നാലുപേർക്ക് സഞ്ചരിക്കാവുന്ന ‘മിഡ്നൈറ്റ്’ ചെറുവിമാനങ്ങളുടെ പരീക്ഷണം നടത്തി വരുന്നത്. ഇതാണ് എട്ടു മാസത്തിനിടെ പൂർത്തിയാക്കാൻ സാധിച്ചിരിക്കുന്നത്.
Also Read:കുവൈത്തില്‍ ആറുപേരുടെ വധശിക്ഷ നടപ്പാക്കി
ആർചർ കമ്പനി നേരത്തേ വെർടിപോർടുകൾ നിർമിക്കാനായി യു.എ.ഇ കമ്പനികളുമായി കരാറിൽ ഒപ്പിട്ടിരുന്നു. അതോടൊപ്പം ‘മിഡ്നൈറ്റ്’ ചെറുവിമാനങ്ങൾ അബുദാബിയിൽ നിർമിക്കാനും ധാരണയിലെത്തുകയുണ്ടായി.
നാലു യാത്രക്കാർക്കും പൈലറ്റിനും സഞ്ചരിക്കാവുന്ന ‘മിഡ്നൈറ്റ്’ പറക്കും ടാക്സികൾ പ്രവർത്തനം ആരംഭിക്കുന്നതോടെ, സാധാരണ ഗതിയിൽ 60 മുതൽ 90 വരെ മിനിറ്റ് സമയമെടുത്തിരുന്ന അബുദാബി-ദുബൈ യാത്ര 10-20 മിനിറ്റായി ചുരുങ്ങും.
Also Read: വിർജിൻ എയർലൈൻസിൽ നിക്ഷേപവുമായി ഖത്തർ എയർവേസ്
യാത്രക്ക് 800 ദിർഹം മുതൽ 1500 ദിർഹം വരെയാണ് ചെലവ് വരുക. അതേസമയം ദുബൈക്ക് അകത്തുള്ള യാത്രക്ക് 350 ദിർഹമാണ് നിരക്ക് ഈടാക്കുക. വിമാനത്തിന്റെ ഭാരം, വൈബ്രേഷനുകൾ, പ്രവർത്തന മികവ്, കൈകാര്യം ചെയ്യുന്ന രീതി, ഗുണങ്ങൾ എന്നിവ വിലയിരുത്തുന്നതിനും പരിഷ്കരിക്കുന്നതിനും ഉപയോഗിക്കുന്ന നിർണായക വിവരങ്ങൾ ശേഖരിക്കാനാണ് പരീക്ഷണപ്പറക്കൽ തുടർച്ചയായി സംഘടിപ്പിക്കുന്നത്.
ദുബൈയിൽ പറക്കും ടാക്സികളുടെ പ്രവർത്തനം അടുത്തവർഷം അവസാനത്തോടെ ആരംഭിക്കുമെന്ന് നേരത്തേ പദ്ധതിക്ക് നേതൃത്വം നൽകുന്ന യു.എസ് ആസ്ഥാനമായ ജോബി ഏവിയേഷനും വെളിപ്പെടുത്തിയിരുന്നു.
Also Read: തൊഴിലാളി ക്ഷാമം: കുവൈത്തില്‍ 40% വേതനം വര്‍ധിപ്പിച്ചു
അടുത്ത വർഷം തുടക്കത്തിൽ ആദ്യ പറക്കും ടാക്സി ലോഞ്ച് ചെയ്യാനും വർഷാവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിൽ സർവിസ് ആരംഭിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ജോബി ഏവിയേഷൻ വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു.
സേവനം നടപ്പിലാക്കുന്നതിന് ജോബി ഏവിയേഷൻ ദുബൈ റോഡ് ഗതാഗത അതോറിറ്റിയുമായി(ആർ.ടി.എ) ഈ വർഷാദ്യത്തിൽ കരാർ ഒപ്പിട്ടിരുന്നു.
Also Read: ഇന്ത്യൻ എംബസിയുടെ സേവനം 24 മണിക്കൂറും സൗദിയിൽ ലഭ്യമാണെന്ന് അംബാസഡർ
2027 ഓടെ യു.എ.ഇയില്‍തന്നെ നിർമിക്കുന്ന എയര്‍ടാക്സികള്‍ പ്രവർത്തനം തുടങ്ങുമെന്ന് നേരത്തേ യു.എസ് കമ്പനിയായ ഒഡീസ് ഏവിയേഷൻ വെളിപ്പെടുത്തിയിരുന്നു. ഹ്രസ്വദൂര യാത്രകള്‍ക്കും ചെറിയ തോതിലുള്ള ചരക്ക് നീക്കത്തിനും അടിയന്തര സേവനങ്ങള്‍ക്കുമായി രൂപകൽപന ചെയ്ത ഹൈബ്രിഡ്-ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് വിമാനങ്ങളാണ് കമ്പനി പ്രത്യേകം നിർമിക്കുകയെന്നും വ്യക്തമാക്കിയിരുന്നു.