CMDRF

എയർലൈൻ സാങ്കേതിക തകരാറുകൾ പരിഹരിച്ചു; സർവ്വീസുകൾ തുടങ്ങി

എയർലൈൻ സാങ്കേതിക തകരാറുകൾ പരിഹരിച്ചു; സർവ്വീസുകൾ തുടങ്ങി
എയർലൈൻ സാങ്കേതിക തകരാറുകൾ പരിഹരിച്ചു; സർവ്വീസുകൾ തുടങ്ങി

ചെന്നൈ: മൈക്രോസോഫ്റ്റ് കോർപ്പറേഷന്‍റെ ക്ലൗഡ് സേവനങ്ങളിലെ തടസ്സത്തെത്തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ 23 ആഭ്യന്തര വിമാന സർവീസുകളാണ് തടസ്സപ്പെട്ടിരുന്നത്. വെള്ളിയാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 3.30നാണ് ക്രൗഡ്സ്ട്രൈക്കുമായി ബന്ധപ്പെട്ട ഫാൽക്കൺ സെൻസറുകളുള്ള വിൻഡോസ് കംപ്യൂട്ടറുകൾ നിശ്ചലമായത്. ശനിയാഴ്ച രാവിലെ 11 മണിയോടെ എയർലൈൻ സംവിധാനങ്ങൾ ഏറക്കുറെ വീണ്ടെടുക്കാൻ സാധിച്ചു. വിമാനം റദ്ദാക്കലും കാലതാമസവും ഷെഡ്യൂളിനെ ബാധിക്കുമെന്നും ഉച്ചയ്ക്ക് ശേഷം സർവീസുകൾ സാധാരണ നിലയിലാകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചിരുന്നു.

വിമാനക്കമ്പനികൾ ചെക്ക്-ഇൻ, മാനേജ്‌മെൻ്റ് സേവനങ്ങൾ നൽകിക്കൊണ്ട് സേവനങ്ങൾ സാധാരണ നിലയിൽ ആയിട്ടുണ്ട്. ചെന്നൈയിൽ മൊത്തം 245 വിമാനങ്ങളിൽ 111 ആഭ്യന്തര വിമാനങ്ങൾ വൈകുകയും 20 വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. 60 അന്താരാഷ്ട്ര വിമാനങ്ങളിൽ 23 എണ്ണം വൈകി. വെള്ളിയാഴ്ച ഇൻഡിഗോ, ആകാശ, സ്‌പൈസ് ജെറ്റ്, എയർ ഏഷ്യ, എയർ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങി നിരവധി വിമാനകമ്പനികളുടെ സർവിസുകൾ തകരാറിലായിരുന്നു.

ഇതോടെ ലോകവ്യാപകമായി വിമാനത്താവളങ്ങളുടെയും ബാങ്കുകളുടെയും പ്രവർത്തനങ്ങളെ തകരാർ ബാധിക്കുകയായിരുന്നു. ഓഹരി വിപണികൾ, അവശ്യ സേവനങ്ങൾ തുടങ്ങി മൈക്രോസോഫ്റ്റ് പ്രതിസന്ധി ബാധിച്ച മേഖലകൾ നിരവധിയാണ്. ലോകമാകെ ആയിരക്കണക്കിന് വിമാന സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.

Top