CMDRF

ഇസ്രായേലിലേക്കുള്ള വിമാന സർവിസുകൾ നിർത്തി വ്യോമയാന കമ്പനികൾ

ഇസ്രായേലിലേക്കുള്ള വിമാന സർവിസുകൾ നിർത്തി വ്യോമയാന കമ്പനികൾ
ഇസ്രായേലിലേക്കുള്ള വിമാന സർവിസുകൾ നിർത്തി വ്യോമയാന കമ്പനികൾ

ടെൽഅവീവ്: ഹമാസിന്റെ രാഷ്ട്രീയ വിഭാഗം തലവൻ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ട സാഹചര്യത്തിൽ തിരിച്ചടി ഭയന്ന് ഇസ്രായേലിലേക്കുള്ള വിമാന സർവിസുകൾ നിർത്തി വിവിധ വ്യോമയാന കമ്പനികൾ.

എയർ ഫ്രാൻസ്, ജർമ്മനിയുടെ ലുഫ്താൻസ, യുഎസിലെ ഡെൽറ്റ ആൻഡ് യുണൈറ്റഡ്, സ്വിസ് ഇൻ്റർനാഷണൽ എയർ, ഹംഗറിയുടെ ബജറ്റ് എയർലൈൻ വിസ് എയർ, എയർ ഇന്ത്യ, ഗ്രീസിലെ ഈജിയൻ, പോളണ്ടിന്റെ എൽ.ഒ.ടി, ഇറ്റലിയുടെ ഐ.ടി.എ, നെതർലാൻഡ്‌സിന്റെ കെ.എൽ.എം തുടങ്ങിയ പ്രധാന വിമാനക്കമ്പനികളാണ് ഇസ്രായേലിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കിയത്.

വിസ് എയർ ആഗസ്ത് 4 വരെയും കെ്എൽ.എം, ഈജിയൻ എന്നിവ ആറ് വരെയും എൽ.ഒ.ടി ആഗസ്റ്റ് ഒമ്പത് വരെയും ഐ.ടി.എ ഒക്ടോബർ 26 വരെയുമാണ് സർവിസുകൾ നിർത്തിവെച്ചത്. ഇസ്രായേലിലേക്കും ജോർദാനിലേക്കുമുള്ള എല്ലാ വിമാനങ്ങളും വിസ് എയർ താൽക്കാലികമായി നിർത്തിവച്ചു.

സമാധാന ചർച്ചകൾ പുരോഗമിക്കവെയാണ് കഴിഞ്ഞയാഴ്ച്ച ഇസ്മായിൽ ഹനിയ ഇറാനിൽവച്ച് കൊല്ലപ്പെട്ടത്. പലസ്തീനികൾക്കിടയിൽ ഏറെ ജനപ്രിയനായ, നിലവിലെ സമാധാന ചർച്ചകൾക്കുൾപ്പെടെ നേതൃത്വം നൽകിയിരുന്ന മിതവാദിയായ നേതാവായിരുന്നു ഇസ്മായിൽ ഹനിയ. മുറിയിൽ മുൻകൂട്ടി സ്ഥാപിച്ച ബോംബ്, റിമോട്ട് വഴി പ്രവർത്തിപ്പിച്ചാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ ആണെന്ന് അവർ ഇതുവരെ അംഗീകരിച്ചിട്ടില്ല. എന്നാൽ അമേരിക്കയ്ക്കും ചില പാശ്ചാത്യ രാജ്യങ്ങൾക്കും ഇസ്രയേൽ ഈ ഓപ്പറേഷനെ കുറിച്ചുള്ള വിശദീകരണങ്ങൾ നൽകിയതായി റിപ്പോർട്ടുണ്ട്.

Top