ലെബനനില്‍ വ്യോമാക്രമണം; ഹിസ്ബുള്ള തലവനും മകളും കൊല്ലപ്പെട്ടു?

സൈനബ് നസ്രല്ലയുടെ മരണം സ്ഥിരീകരിക്കപ്പെട്ടാല്‍ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള നിലവിലെ ഏറ്റുമുട്ടലിന്റെ രൂപവും ഭാവവും മാറിയേക്കാണ് സാധ്യത

ലെബനനില്‍ വ്യോമാക്രമണം; ഹിസ്ബുള്ള തലവനും മകളും കൊല്ലപ്പെട്ടു?
ലെബനനില്‍ വ്യോമാക്രമണം; ഹിസ്ബുള്ള തലവനും മകളും കൊല്ലപ്പെട്ടു?

ടെല്‍ അവീവ്: ലെബനനില്‍ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേല്‍. തെക്കന്‍ ബെയ്‌റൂട്ടില്‍ കഴിഞ്ഞ ദിവസം നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള തലവന്‍ നസ്‌റല്ലയും മകള്‍ സൈനബ് നസ്‌റല്ലയും കൊല്ലപ്പെട്ടതായി വിവിധ ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം സംബന്ധിച്ച് ഇസ്രായേലോ ഹിസ്ബുള്ളയോ ലെബനീസ് അധികൃതരോ പ്രതികരിച്ചിട്ടില്ല.

സൈനബ് നസ്രല്ലയുടെ മരണം സ്ഥിരീകരിക്കപ്പെട്ടാല്‍ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള നിലവിലെ ഏറ്റുമുട്ടലിന്റെ രൂപവും ഭാവവും മാറിയേക്കാണ് സാധ്യത. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. 2 പേര്‍ കൊല്ലപ്പെടുകയും 76 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Also read: ബെയ്റൂട്ടിൽ കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ; ലക്ഷ്യമിട്ടത് സയ്യിദ് ഹസൻ നസ്റല്ലയെ

അതേസമയം, ഹിസ്ബുള്ളയുടെ ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിന്റെ വ്യോമാക്രമണം. ഹിസ്ബുള്ള തലവനായ നസ്രല്ല ഇവിടെയുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു ആക്രമണം. കൂടുതല്‍ വിവരങ്ങളൊന്നുംതന്നെ പുറത്തുവിട്ടിട്ടില്ല.

Top