തിരുവനന്തപുരം: ബിസിനസ് ഫോർട്ടിനെറ്റുമായി കൈകോർത്ത് ‘എയർടെൽ സെക്യൂർ ഇന്‍റർനെറ്റ്’ അവതരിപ്പിച്ച് രാജ്യത്തെ പ്രധാന സ്വകാര്യ ടെലികമ്മ്യൂണിക്കേഷന്‍ സേവനദാതാക്കളിലൊരാളായ എയർടെൽ. ഇന്‍റര്‍നെറ്റ് ലീസ് ലൈൻ സർക്യൂട്ടുകളുടെ സുരക്ഷ വർധിപ്പിക്കാനാണ് പുതിയ നീക്കം. വർധിച്ച് വരുന്ന സൈബർ ഭീഷണികളെ ചൊറുക്കുന്നതിന് വേണ്ടിയാണ് ഈ സംവിധാനത്തിന് തുടക്കം കുറിച്ചത്.
സൈബർ സുരക്ഷ കൂടുതൽ സങ്കീർണമാകുന്നുവെന്നും അതിനെ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള വിഭവങ്ങൾ സ്ഥാപനങ്ങൾക്ക് ഇല്ലെന്നും എയർടെൽ ബിസിനസ് സിഇഒ ശരത് സിൻഹ പറഞ്ഞു. സൈബര്‍ ഭീഷണികളെ തടയുന്നതിനായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും മെഷീൻ ലേണിംഗും ഉപയോഗിക്കുന്നുണ്ട്. സ്‌പാം കോളുകളും സ്‌പാം മെസേജുകളും തടയാനായി എഐ അധിഷ്ഠിത സംവിധാനം അവതരിപ്പിച്ചതിന് പിന്നാലെയാണ് എയർടെൽ സെക്യൂർ ഇന്‍റർനെറ്റുമായി രംഗത്തെത്തിയിരിക്കുന്നത്.
Also Read: ഇനി 60 സെക്കൻഡ് അല്ല, 3 മിനിറ്റ്; ഷോട്‌സിന്റെ ദൈർഘ്യം വർധിപ്പിക്കാൻ യൂട്യൂബ്
പല സ്ഥാപനങ്ങൾക്കും സൈബര്‍ സുരക്ഷാ ഭീഷണികളെ നേരിടാനുള്ള മനുഷ്യവിഭവങ്ങളും സാങ്കേതികവിദ്യയും ഇല്ല. വലിപ്പഭേദമന്യേയുള്ള ബിസിനസുകൾ അഭിമുഖീകരിക്കുന്ന സൈബർ സുരക്ഷാ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ ഈ പുതിയ സംവിധാനത്തിന് കഴിയും.