മുംബൈ: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം സേവനദാതാക്കളായ എയർടെൽ മൂന്ന് പ്രീപെയ്‌ഡ് റീച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ചു. ഈ മൂന്ന് റീച്ചാർജുകളും ഡാറ്റ വൗച്ചറുകളാണ്. 161, 181, 351 രൂപയുടെ റീച്ചാർജ് ഓപ്ഷനുകളാണ് എയർടെൽ അവതരിപ്പിച്ചിരിക്കുന്നത് എന്ന് ടെലികോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു. 181 രൂപയുടെ പ്ലാൻ നേരത്തെയുണ്ടായിരുന്നതാണെങ്കിലും ബെനഫിറ്റുകളിൽ മാറ്റം വന്നു.
161 രൂപയുടെ പ്രീപെയ്‌ഡ് പ്ലാനിന് 30 ദിവസമാണ് വാലിഡിറ്റി. ഇത് സർവീസ് വാലിഡിറ്റിയല്ല, ഡാറ്റ വൗച്ചറിൻറെ വാലിഡിറ്റിയാണ്. 30 ദിവസത്തേക്ക് 12 ജിബി ഡാറ്റയാണ് 161 രൂപയുടെ പ്ലാനിൽ എയർടെൽ നൽകുന്നത്. അതേസമയം 181 രൂപയുടെ പ്ലാനും 30 ദിവസ വാലിഡിറ്റിയിലാണ് വരുന്നത്. 15 ജിബി ഡാറ്റയാണ് ലഭ്യമാവുക. 20+ ഒടിടികളിലേക്കുള്ള പ്രവേശനം ഈ റീച്ചാർജ് പ്ലാൻ ഉറപ്പുനൽകുന്നു.
എയർടെൽ എക്‌സ്‌സ്ട്രീം അടക്കമാണ് ഒടിടി. മുമ്പ് 181 രൂപയുടെ റീച്ചാർജിൽ 30 ദിവസത്തേക്ക് ദിനംപ്രതി ഓരോ ജിബി ഡാറ്റയാണ് എയർടെൽ നൽകിയിരുന്നത്. എന്നാൽ ദിവസവും ഓരോ ജിബി ഡാറ്റ ലഭിക്കണമെങ്കിൽ ഇപ്പോൾ എയർടെൽ ഉപഭോക്താക്കൾ 211 രൂപ നൽകണം.
Also read: പുതിയ 5ജി റീച്ചാര്‍ജ് പ്ലാന്‍ പ്രഖ്യാപിച്ച് ജിയോ
361 രൂപയുടെ റീച്ചാർജ് പ്ലാനിൽ 50 ജിബി ഡാറ്റയാണ് ഭാരതി എയർടെൽ നൽകുന്നത്. 30 ദിവസമാണ് ഈ പ്ലാനിൻറെയും വാലിഡിറ്റി. ദിവസം 1.5 ജിബി ഡാറ്റ നൽകുന്ന 26 രൂപയുടെ പ്ലാൻ എയർടെൽ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഏഴ് ദിവസത്തെ വാലിഡിറ്റിയിൽ 5 ജിബി ഡാറ്റ നൽകുന്ന 77 രൂപയുടെ പാക്കേജും എയർടെല്ലിനുണ്ട്. 121 രൂപയുടെ പാക്കേജിൽ 30 ദിവസത്തേക്ക് 6 ജിബി ഡാറ്റയും എയർടെൽ നൽകുന്നു.