ഡല്‍ഹി : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടത് സഖ്യം ഇത്തവണ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് എസ്എഫ്‌ഐ ദേശീയ നേതാവ് ഐഷേ ഘോഷ്. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ബിജെപി സര്‍ക്കാരിനെ കുറിച്ച് അവമതിപ്പുണ്ട്. ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണ്. ഈ ഭരണ വിരുദ്ധത വികാരം പ്രതിപക്ഷത്തിന് വോട്ടായി മാറുമെന്നും ഐഷേ പറഞ്ഞു.
വിലവര്‍ധനവുകൊണ്ട് സാധാരണക്കാര്‍ ബുദ്ധിമുട്ടുമ്പോള്‍, കോര്‍പ്പറേറ്റുകള്‍ക്കാണ് ബിജെപി സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ വീണ്ടും ജനവിരുദ്ധ നയങ്ങള്‍ മാത്രമായിരിക്കും സ്വീകരിക്കുക എന്നത് പൂര്‍ണ്ണ ബോധ്യമുള്ള കാര്യമാണെന്നും ഐഷേ ഘോഷ് പറഞ്ഞു.
ബംഗാളില്‍ ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിലും അവര്‍ പ്രതീക്ഷ പങ്കുവെച്ചു. ബംഗാളിലെ ജനങ്ങളുടെ പ്രതികരണം പ്രതീക്ഷ നല്‍കുന്നതാണെന്നും യുവാക്കള്‍ കൂട്ടമായി എസ്എഫ്‌ഐയിലേക്കും സിപിഎമ്മിലേക്കും വരുന്നതായും ഐഷേ പ്രതികരിച്ചു. അത് കൊണ്ടാണ് ബംഗാളില്‍ പാര്‍ട്ടി യുവജനങ്ങളെ സ്ഥാനാര്‍ഥികളായി പരിഗണിച്ചത് എന്നും അവര്‍ പറഞ്ഞു. ജെഎന്‍യുവിലെ വിജയം ഒരു തുടക്കം മാത്രമാണെന്നും രാജ്യത്തെ മറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും ഇത്തവണ ബിജെപിക്കെതിരെ പൊതുതിരഞ്ഞെടുപ്പില്‍ ബാലറ്റിലൂടെ പ്രതികരിക്കുമെന്നും ഐഷേ ഘോഷ് പറഞ്ഞു.