‘താന്‍ ഐശ്വര്യ റായിയുടെ ആരാധകൻ..’; മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍

ആന്തണി മറാസ് സംവിധാനം ചെയ്ത 'ഹോട്ടല്‍ മുംബൈ' ആണ് താന്‍ അടുത്തിടെ കണ്ട ബോളിവുഡ് ചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

‘താന്‍ ഐശ്വര്യ റായിയുടെ ആരാധകൻ..’; മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍
‘താന്‍ ഐശ്വര്യ റായിയുടെ ആരാധകൻ..’; മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍

ന്ത്യയുടെ അഭിമാനതാരമായ ഐശ്വര്യ റായിയോടുള്ള ആരാധന തുറന്നുപറഞ്ഞ് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍.എന്‍.ഡി.ടി.വി. സംഘടിപ്പിച്ച വേള്‍ഡ് സമ്മിറ്റിലാണ് തന്റെ ആരാധന അദ്ദേഹം തുറന്നുപറഞ്ഞത്. 2002-ല്‍ പുറത്തിറങ്ങിയ ‘ദേവ്ദാസ്’ ആണ് തന്റെ പ്രിയപ്പെട്ട ബോളിവുഡ് ചിത്രമെന്നും ഈ ചിത്രം കണ്ടതുമുതലാണ് താന്‍ ഐശ്വര്യ റായിയുടെ ആരാധകനായതെന്നും കാമറൂണ്‍ പറഞ്ഞു.

ആന്തണി മറാസ് സംവിധാനം ചെയ്ത ‘ഹോട്ടല്‍ മുംബൈ’ ആണ് താന്‍ അടുത്തിടെ കണ്ട ബോളിവുഡ് ചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.’ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരിക്കെ ഐശ്വര്യ റായിയെ കാണാനുള്ള അസുലഭമായ അവസരം എനിക്ക് ലഭിച്ചിരുന്നു.

Also Read: ‘താന്‍ ഐശ്വര്യ റായിയുടെ ആരാധകൻ..’; മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍

‘ദേവ്ദാസ്’ എന്ന ചിത്രമാണ് എനിക്ക് വളരെ ഇഷ്ടമാണ്. ഞാന്‍ ഐശ്വര്യയുടെ വലിയ ആരാധകനാണ്. ഒപ്പം ആ താരകുടുംബത്തിന്റേയും.’ -ബ്രിട്ടനിലെ പ്രധാന രാഷ്ട്രീയ നേതാവായ ഡേവിഡ് കാമറൂണ്‍ ആരാധകന്റെ ആവേശം ഒട്ടും ചോരാതെ പറഞ്ഞു.സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ദേവ്ദാസില്‍ ഐശ്വര്യ റായിക്കൊപ്പം ഷാരൂഖ് ഖാനും മാധുരി ദീക്ഷിതും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

പാറോ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ചിത്രത്തില്‍ അവതരിപ്പിച്ചത്. തിയേറ്ററുകളില്‍ ബ്ലോക്ക് ബസ്റ്ററായ ചിത്രത്തിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു. ആ വര്‍ഷത്തെ ഓസ്‌കാര്‍ പുരസ്‌കാരത്തിലെ മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഇന്ത്യയുടെ നാമനിര്‍ദ്ദേശം ദേവ്ദാസ് ആയിരുന്നു.

Top