മുംബൈ: ഇന്ത്യൻ വ്യവസായ രംഗത്തെ ഇതിഹാസമായ രത്തൻ ടാറ്റയുടെ മരണത്തിൽ ആദരമര്‍പ്പിച്ച് ആരാധകരുമായുള്ള തന്റെ മുഖാമുഖം മാറ്റിവെച്ച് ബോളിവുഡ് സൂപ്പർതാരം അജയ് ദേവ്ഗൺ. വെള്ളിയാഴ്ച നടക്കാനിരുന്ന ‘ആസ്ക് അജയ്’ എന്ന പരിപാടിയാണ് മാറ്റിവെച്ചത്. എക്സിലൂടെ അദ്ദേഹം വിവരം അറിയിച്ചത്.
’അന്തരിച്ച രത്തൻ ടാറ്റ സാറിന്റെ ബഹുമാനാർഥം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നാളത്തെ ‘ആസ്ക് അജയ്’ മാറ്റിവെക്കുന്നു’ എന്നായിരുന്നു കുറിപ്പ്. സിങ്കം എഗെയ്ൻ എന്ന താരത്തിന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് ആരാധകരുമായുള്ള മുഖാമുഖം നടത്താനിരുന്നത്.
ഇന്ത്യയ്ക്കും അതിനപ്പുറവുമുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ അളവറ്റതാണ്. ഞങ്ങൾ അഗാധമായി നന്ദിയുള്ളവരാണ്. ഒരു ദർശകന്റെ വിയോഗത്തിൽ ലോകം ദുഃഖിക്കുന്നു. രത്തൻ ടാറ്റയുടെ പാരമ്പര്യം തലമുറകൾക്ക് എന്നും പ്രചോദനം നൽകും എന്നും അദ്ദേഹം എക്സിൽ എഴുതി.