CMDRF

ദേശീയ സുരക്ഷാ ഉപദേഷ്ഠാവായി അജിത് ഡോവല്‍ തുടരും

ദേശീയ സുരക്ഷാ ഉപദേഷ്ഠാവായി അജിത് ഡോവല്‍ തുടരും
ദേശീയ സുരക്ഷാ ഉപദേഷ്ഠാവായി അജിത് ഡോവല്‍ തുടരും

ഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവലിനെ പുനര്‍നിയമിച്ച് കേന്ദ്രം.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പികെ മിശ്രയെയും മന്ത്രിസഭാ നിയമന സമിതി പുനര്‍നിയമിച്ചു.

2014ല്‍ ഒന്നാമത് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെയാണ് ഇന്ത്യയുടെ അഞ്ചാമത് ദേശീയ സുരക്ഷ ഉപദേഷ്ടാവായി ഡോവല്‍ ചുമതലയേറ്റത്. രണ്ടാം മോദി സര്‍ക്കാറിലും ഈ സ്ഥാനത്ത് തുടര്‍ന്ന ഡോവലിന് ഇത്തവണയും കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുകയായിരുന്നു.

1968 കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം 20 വര്‍ഷമായി ചൈനയുമായുള്ള അതിര്‍ത്തി ചര്‍ച്ചകള്‍ക്കുള്ള ഇന്ത്യയുടെ പ്രത്യേക പ്രതിനിധിയുമാണ്. സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതലയിലെത്തും മുന്‍പ് ഇന്റലിജന്‍സ് ബ്യൂറോ മേധാവിയായിരുന്നു. കാണ്ഡഹാര്‍ രക്ഷാദൗത്യം, 2016 ലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, 2019ലെ ബാലാക്കോട്ട് ആക്രമണം എന്നീ ദൗത്യങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് ഡോവല്‍.

Top