CMDRF

‘മുഖ്യമന്ത്രിയാകാന്‍ അതിയായ ആഗ്രഹം’; മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മുന്നോടിയായി മൗനം വെടിഞ്ഞ് അജിത് പവാര്‍

ആഗ്രഹങ്ങളും അഭിപ്രായങ്ങളും എല്ലാവര്‍ക്കുമുണ്ട്

‘മുഖ്യമന്ത്രിയാകാന്‍ അതിയായ ആഗ്രഹം’; മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മുന്നോടിയായി മൗനം വെടിഞ്ഞ് അജിത് പവാര്‍
‘മുഖ്യമന്ത്രിയാകാന്‍ അതിയായ ആഗ്രഹം’; മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മുന്നോടിയായി മൗനം വെടിഞ്ഞ് അജിത് പവാര്‍

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മൗനം വെടിഞ്ഞ് എന്‍സിപി ദേശീയ അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍. തനിക്കും മുഖ്യമന്ത്രിയാകാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് അജിത് പവാര്‍ പറഞ്ഞു. ‘വോട്ട് ചെയ്യുന്ന എല്ലാവരും ആഗ്രഹിക്കുന്നത് അവരുടെ നേതാവ് മുഖ്യമന്ത്രിയാകണമെന്നാണ്. അങ്ങനെ പറയുമ്പോള്‍ ഞാനും അതില്‍ ഉള്‍പ്പെടും. എന്നാല്‍ മുഖ്യമന്ത്രിയാകാന്‍ ഭൂരിപക്ഷത്തില്‍ എത്തണം. എല്ലാവരുടെയും ആഗ്രഹം സഫലമാകണമെന്നില്ലല്ലോ’യെന്നും അജിത് പവാര്‍ പറഞ്ഞു.

ആഗ്രഹങ്ങളും അഭിപ്രായങ്ങളും എല്ലാവര്‍ക്കുമുണ്ട്. വോട്ട് ചെയ്യാനുളള അവകാശം വോട്ടര്‍മാരുടെ കൈകളിലാണ്. സംസ്ഥാന അസംബ്ലിയില്‍ 288 അംഗങ്ങളെയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. അതില്‍ 145 സീറ്റുകളിലെങ്കിലും എത്തേണ്ടതും ആവശ്യമാണെന്ന് പവാര്‍ പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും എന്‍സിപിയും ഉള്‍പ്പെടുന്ന മഹായുതി (മഹാസഖ്യം) മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ മത്സരിക്കുമെന്നും പവാര്‍ വ്യക്തമാക്കി. ഇപ്പോള്‍ മഹാസഖ്യത്തെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വീണ്ടും ഭരണത്തില്‍ എത്തിയതിന് ശേഷം മുഖ്യമന്ത്രിയെ സംബന്ധിച്ചുളള തീരുമാനം എല്ലാവരും ആലോചിച്ച് തീരൂമാനിക്കുമെന്നും അജിത് പവാര്‍ കൂട്ടിച്ചേര്‍ത്തു.

Top