മുംബൈ: ശരത് പവാറിനെതിരേ ആരോപണവുമായി എന്‍.സി.പി നേതാവ് അജിത് പവാര്‍ രംഗത്ത്. ബാരാമതിയില്‍ തനിക്കെതിരേ പവാര്‍ കുടുംബത്തിലെ അംഗത്തെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ ശരദ് പവാര്‍ കുടുംബത്തിലും ഭിന്നതയുണ്ടാക്കിയെന്ന് അജിത് പവാര്‍. ബാരാമതിയില്‍ പത്രിക സമര്‍പ്പിച്ച ശേഷം തിരഞ്ഞെടുപ്പ് കാമ്പയിനില്‍ സംസാരിക്കുകയായിരുന്നു അജിത് പവാര്‍.
Read Also: ‘2026ല്‍ നിയമസഭയിലേക്ക് മത്സരിക്കില്ല, 2029ല്‍ പാര്‍ലമെന്റില്‍ നില്‍ക്കും’; കെ മുരളീധരന്‍
മണ്ഡലത്തില്‍ തനിക്കെതിരേ വേറാരെയെങ്കിലും മത്സരിപ്പിക്കാന്‍ നേരത്തെ തന്നെ അദ്ദേഹത്തിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ കൊച്ചു മകന്‍ യുഗേന്ദ്ര പവാറിനെ അദ്ദേഹം സ്ഥാനാര്‍ഥിയായി നിര്‍ത്തിയെന്നും അജിത് പവാര്‍ പറഞ്ഞു. ഇതിലൂടെ ശരദ് പവാര്‍ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്നും അജിത് പവാര്‍ ആരോപിച്ചു.