അജിത് പവാര്‍ പക്ഷം, വഞ്ചിത് ബഹുജന്‍ അഖാഡിയുമായി ചര്‍ച്ച നടത്തിയേക്കും

അജിത് പവാര്‍ പക്ഷം, വഞ്ചിത് ബഹുജന്‍ അഖാഡിയുമായി ചര്‍ച്ച നടത്തിയേക്കും
അജിത് പവാര്‍ പക്ഷം, വഞ്ചിത് ബഹുജന്‍ അഖാഡിയുമായി ചര്‍ച്ച നടത്തിയേക്കും

മുംബൈ: മഹാരാഷ്ട്രയില്‍ അജിത് പവാര്‍ പക്ഷം, പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഖാഡിയുമായി സഖ്യചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ സാധ്യതയെന്ന് സൂചന. പാര്‍ട്ടി വക്താവ് അമോല്‍ മിത്കാരിയാണ് തന്റെ വ്യക്തിപരമായ അഭിപ്രായം എന്ന പേരില്‍ ഇക്കാര്യം സൂചിപ്പിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ അജിത് പവാര്‍ പക്ഷ എന്‍സിപിയെ വിമര്‍ശിച്ചുകൊണ്ട് ആര്‍എസ്എസ് അടക്കം രംഗത്തുവന്നതിന് പിന്നാലെയാണ് അമോല്‍ മിത്കാരിയുടെ അഭിപ്രായപ്രകടനം. ‘പ്രകാശ് അംബേദ്കറെ പോലയുള്ള വലിയൊരു രാഷ്ട്രീയനേതാവുമായി അജിത് പവാര്‍ സഖ്യത്തിലേര്‍പ്പെട്ടാല്‍ അത് ഗുണകരമാകുമെന്നാണ് എന്റെ വിലയിരുത്തല്‍. അവര്‍ക്ക് ഒരുമിച്ച് മഹാരാഷ്ട്രയ്ക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും’ അമോല്‍ മിത്കാരി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സഖ്യസാധ്യതയെ വിബിഎ പാര്‍ട്ടി വക്താക്കള്‍ തള്ളി. ഇത്തരമൊരു സഖ്യം തങ്ങള്‍ക്ക് ചിന്തിക്കാനേ സാധ്യമല്ലെന്ന് പറഞ്ഞ പാര്‍ട്ടി, വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പറഞ്ഞു. നിലവില്‍ ബിജെപിയും ശിവസേനയും ഉള്ള മഹായുതി സഖ്യത്തിലാണ് അജിത് പവാര്‍ എന്‍സിപി സഖ്യം. ആകെ ഒരു എംപി മാത്രമുള്ള പാര്‍ട്ടി സഖ്യത്തിനുള്ളില്‍ വിലപേശല്‍ ശേഷി പോലുമില്ലാതെ വലയുകയാണ്. അതിനിടെയാണ് ബിജെപിക്ക് തന്നെ നാണക്കേടാണ് അജിത് പവാര്‍ എന്‍സിപിയെന്ന തരത്തിലുള്ള ആര്‍എസ്എസ് വിമര്‍ശനവും എത്തിയത്

Top