ബാരാമതിയുടെ വികസനത്തിന് പുതിയ നേതൃത്വം വേണം- എൻ.സി.പി. നേതാവ്

നിലവിൽ അജിത് പവാറിനെതിരേ ഇളയ സഹോദരൻ ശ്രീനിവാസ് പവാറിന്റെ മകനായ യുഗേന്ദ്ര പവാറാണ് മത്സരിക്കുന്നത്

ബാരാമതിയുടെ വികസനത്തിന് പുതിയ നേതൃത്വം വേണം- എൻ.സി.പി. നേതാവ്
ബാരാമതിയുടെ വികസനത്തിന് പുതിയ നേതൃത്വം വേണം- എൻ.സി.പി. നേതാവ്

മുംബൈ: ബാരാമതിയുടെ വികസനത്തിന് പുതിയ നേതൃത്വം ആവശ്യമാണെന്ന് എൻ.സി.പി. നേതാവ് ശരദ് പവാർ. ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സംഭാവനകളെ അംഗീകരിച്ചുകൊണ്ടാണ് പ്രസ്താവന. നിയമസഭാ തിരഞ്ഞെടുപ്പിൽ അജിത് പവാറിനെതിരേ മത്സരിക്കുന്ന സഹോദരപുത്രൻ യുഗേന്ദ്ര പവാറിന് വേണ്ടിയുള്ള പ്രചാരണ യോഗത്തിൽ സംസാരിക്കവേയാണ് പവാർ ഇക്കാര്യം വ്യക്തമാക്കിയത്.

ഈ വർഷമാദ്യം ബാരാമതി ലോക്‌സഭാ സീറ്റിലേക്കുള്ള മത്സരം ബുദ്ധിമുട്ടായിരുന്നു. കാരണം അത് കുടുംബത്തിനുള്ളിലെ പോരാട്ടമായിരുന്നു. ഇപ്പോൾ അഞ്ച് മാസത്തിന് ശേഷം ജനങ്ങൾ സമാനമായ സാഹചര്യത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. അജിത് പവാറിന്റെ ഭാര്യയും സഹോദരിയുമായ സുനേത്ര പവാറിനെതിരെയാണ് ശരദ്പവാറിന്റെ പുത്രിയും നിലവിലെ ബാരാമതി എം.പി.യുമായ സുപ്രിയ സുലെ പോരാടി വിജയിച്ചത്.

നിലവിൽ അജിത് പവാറിനെതിരേ ഇളയ സഹോദരൻ ശ്രീനിവാസ് പവാറിന്റെ മകനായ യുഗേന്ദ്ര പവാറാണ് മത്സരിക്കുന്നത്. അജിത് പവാർ 25 മുതൽ 30 വർഷം വരെ ഈ മേഖലയിൽ പ്രവർത്തിച്ചുവെന്നും അദ്ദേഹം ചെയ്ത പ്രവർത്തനങ്ങളെക്കുറിച്ച് യാതൊരു സംശയവുമില്ലെന്നും ശരദ്പവാർ പറഞ്ഞു.

Top