CMDRF

റീ റിലീസിനൊരുങ്ങി അജിത്ത് ചിത്രം ബില്ല; മെയ് ഒന്നിന് തിയേറ്ററുകളിലേക്ക്

റീ റിലീസിനൊരുങ്ങി അജിത്ത് ചിത്രം ബില്ല; മെയ് ഒന്നിന് തിയേറ്ററുകളിലേക്ക്
റീ റിലീസിനൊരുങ്ങി അജിത്ത് ചിത്രം ബില്ല; മെയ് ഒന്നിന് തിയേറ്ററുകളിലേക്ക്

കോളിവുഡില്‍ വീണ്ടും ഒരു റീ റിലീസ് കൂടി. അജിത് നായകനായ വന്‍ വിജയമായ ബില്ലയാണ് റീ റിലീസിന് ഒരുങ്ങുന്നത്. വിജയ് നായകനായ ഗില്ലി തിയേറ്ററുകളില്‍ ആരവം സൃഷ്ടിക്കുകയാണ്. രജനികാന്ത്, കമല്‍ഹാസന്‍, സൂര്യ, അജിത്, കാര്‍ത്തി തുടങ്ങിയവരുടെ ഹിറ്റ് സിനിമകള്‍ അടുത്ത മാസങ്ങളിലായി കോളിവുഡില്‍ റീ റിലീസിന് ഒരുങ്ങുകയാണ്.

അജിത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് മെയ് ഒന്നിന് ചിത്രം റീ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടില്‍ 150 ല്‍ പരം സ്‌ക്രീനുകളിലാണ് ചിത്രം വീണ്ടുമെത്തുന്നത്.

1980 ല്‍ പുറത്തിറങ്ങിയ രജനികാന്തിന്റെ ബില്ലയുടെ റീമേക്കായിരുന്നു ഈ അജിത് ചിത്രം. ഡേവിഡ് ബില്ല എന്ന ഡോണിനെയും അയാളെപ്പോലിരിക്കുന്ന ശരവണ വേലു എന്ന കഥാപാത്രത്തെയും ചുറ്റിപ്പറ്റിയാണ് സിനിമ കഥ പറയുന്നത്. നയന്‍താര, പ്രഭു, റഹ്‌മാന്‍, നമിത തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയിരുന്നു. 2012 ല്‍ ബില്ല 2 എന്ന പേരില്‍ സിനിമയുടെ പ്രീക്വലുെമത്തിയിരുന്നു.

Top