കാത്തിരിപ്പ് അവസാനിക്കുന്നു; അജിത്ത് ചിത്രം വിഡാ മുയര്‍ച്ചിയുടെ പുത്തന്‍ അപ്‌ഡേറ്റ്

വിഡാ മുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയി. അസെര്‍ബെയ്ജാനില്‍ വിഡാ മുയര്‍ച്ചിയുടെ ചിത്രീകരണ വാര്‍ത്തകള്‍ നിരന്തരം ചര്‍ച്ചയായി.

കാത്തിരിപ്പ് അവസാനിക്കുന്നു; അജിത്ത് ചിത്രം വിഡാ മുയര്‍ച്ചിയുടെ പുത്തന്‍ അപ്‌ഡേറ്റ്
കാത്തിരിപ്പ് അവസാനിക്കുന്നു; അജിത്ത് ചിത്രം വിഡാ മുയര്‍ച്ചിയുടെ പുത്തന്‍ അപ്‌ഡേറ്റ്

ജിത്ത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് വിഡാ മുയര്‍ച്ചി. വിഡാ മുയര്‍ച്ചിയുടെ ക്ലൈമാക്‌സ് ഫൈറ്റ് രംഗം ചിത്രീകരിച്ചു. നടന്‍ അര്‍ജുനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരു അപ്‌ഡേറ്റും ചിത്രത്തിന്റേതായി പ്രചരിക്കുന്നുണ്ട്. വിഡാ മുയര്‍ച്ചിയുടെ ടീസര്‍ വൈകാതെ ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ പുറത്തുവിടും എന്നാണ് റിപ്പോര്‍ട്ട്.

Also Read: പാലക്കാട് സിപിഎം ഞങ്ങളുടെ സഹായം തേടിയിട്ടുണ്ട്: കെ സുരേന്ദ്രന്‍

വിഡാ മുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയി. അസെര്‍ബെയ്ജാനില്‍ വിഡാ മുയര്‍ച്ചിയുടെ ചിത്രീകരണ വാര്‍ത്തകള്‍ നിരന്തരം ചര്‍ച്ചയായി. എന്നാല്‍ പലപ്പോഴും ചിത്രീകരണം തടസ്സപ്പെട്ടു. ചിത്രീകരണത്തിനിടെ വിഡാ മുയര്‍ച്ചിയുടെ കലാസംവിധായകന്‍ മിലനാണ് ഹൃദയാഘാതത്താല്‍ മരിച്ചു. പരുക്കേറ്റ അജിത്ത് ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്തു. ഒടുവില്‍ ആരോഗ്യം ഭേദമായി വീണ്ടും സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു. ഒടുവില്‍ അജിത്തിന്റെ വിഡാ മുയര്‍ച്ചി സിനിമയുടെ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട്.

Top