മൈനാഗപ്പള്ളി അപകടം; അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതിയാണ് അജ്മലിന്റെ ജാമ്യാപേക്ഷ തള്ളിയത്

മൈനാഗപ്പള്ളി അപകടം; അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി
മൈനാഗപ്പള്ളി അപകടം; അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയായ വീട്ടമ്മയെ കാര്‍കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി. ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതിയാണ് അജ്മലിന്റെ ജാമ്യാപേക്ഷ തള്ളിയത്. കേസിലെ രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ ജില്ലാ കോടതി ബുധനാഴ്ച പരിഗണിക്കും.

കേസിൽ വിരുദ്ധമായ മൊഴിയാണ് പ്രതികളായ അജ്മലും ശ്രീക്കുട്ടിയും പൊലീസിന് നല്‍കിയത്. ട്രാപ്പില്‍ പെട്ടു പോയതാണെന്നാണ് ശ്രീക്കുട്ടിയുടെ മൊഴി. 13 പവന്‍ സ്വർണാഭരണങ്ങളും 20000 രൂപയും അജ്മലിന് നല്‍കിയെന്നും മദ്യം കുടിക്കാന്‍ അജ്മല്‍ പ്രേരിപ്പിച്ചിരുന്നുവെന്നും ശ്രീക്കുട്ടി മൊഴി നൽകിയിട്ടുണ്ട്. അജ്മലിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് മദ്യം കുടിച്ചത്. താന്‍ പെട്ടുപോയതാണെന്നും ശ്രീക്കുട്ടി മൊഴിയിൽ പറയുന്നു.

എന്നാല്‍ ശ്രീക്കുട്ടി ആവശ്യപ്പെട്ട പ്രകാരമാണ് മദ്യം വാങ്ങി നല്‍കിയതെന്നാണ് അജ്മല്‍ പറഞ്ഞത്. മനപൂർവം ആയിരുന്നില്ല യുവതിയുടെ ദേഹത്തു കൂടി വാഹനം കയറ്റിയത്. വാഹനം നിര്‍ത്താന്‍ നാട്ടുകാര്‍ പറയുന്നത് കേട്ടു. പക്ഷേ എന്തായിരുന്നുവെന്ന് അറിയില്ല. എന്തിലൂടോ വാഹനം കയറി ഇറങ്ങിയതായി പിന്നീട് മനസിലായെന്നുമാണ് അജ്മൽ മൊഴി നൽകിയത്.

Top