അജ്മാന്: അടുത്ത വർഷം മാർച്ചോടെ അജ്മാന് ബീച്ച് നവീകരണം പൂര്‍ത്തിയാകും. നിലവിൽ 60 ശതമാനം പൂർത്തിയായ പദ്ധതി പ്രദേശം നഗരസഭ ആസൂത്രണ വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുല്‍ റഹ്മാൻ മുഹമ്മദ് അൽ നുഐമി സന്ദര്‍ശിച്ച് പദ്ധതിയുടെ പ്രവർത്തന പുരോഗതി അവലോകനം ചെയ്തു.
അജ്മാന് നഗരസഭ അടിസ്ഥാന വികസന വകുപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ എൻജിനീയർ ഡോ. മുഹമ്മദ് അഹമ്മദ് ബിൻ ഒമൈർ അൽ മുഹൈരി, റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുല്ല മുസ്തഫ അൽ മർസൂഖി തുടങ്ങിയ നിരവധി ഉദ്യോഗസ്ഥരും വിദഗ്ധരും പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘത്തിലുണ്ടായിരുന്നു.
Also Read: അബുദാബിയിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് 3 മരണം
ബീച്ചിന്റെ സൗന്ദര്യാത്മക മൂല്യം വർധിപ്പിക്കാനും മെച്ചപ്പെട്ട തീരദേശ സംരക്ഷണം ഉറപ്പുവരുത്താനും ഹരിത ഇടങ്ങൾ പരമാവധി വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്തത്.
ബീച്ചിന്റെ വിസ്തീർണം 165,000 ചതുരശ്ര മീറ്റർ വർധിപ്പിച്ച് 220,000 ചതുരശ്ര മീറ്റർ ആക്കുന്ന ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്. 5 കോടി ദിര്‍ഹം ചെലവില്‍ ഏകദേശം 300,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ ഹരിത ഇടങ്ങൾ ഒരുക്കുന്ന പദ്ധതിയും ഇതോടെ പൂർണമായി പൂർത്തിയാകും.