CMDRF

അജു വര്‍ഗ്ഗീസ് നായകന്‍; ‘പടക്കുതിര’ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

അജു വര്‍ഗ്ഗീസ് നായകന്‍; ‘പടക്കുതിര’ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു
അജു വര്‍ഗ്ഗീസ് നായകന്‍; ‘പടക്കുതിര’ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

ജു വര്‍ഗീസിനെ നായകനാക്കി നവാഗതനായ സാലോണ്‍ സൈമണ്‍ സംവിധാനം ചെയ്യുന്ന ‘പടക്കുതിര’യുടെ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും മൂവാറ്റുപുഴ വാളകത്ത് വെച്ച് ഞായറാഴ്ച നടന്നു. നന്ദകുമാര്‍ എന്ന പത്ര മുതലാളിയായാണ് ചിത്രത്തില്‍ അജു എത്തുന്നത്. തൊണ്ണൂറുകളില്‍ മാധ്യമരംഗത്തെ വിറപ്പിച്ച പത്രാധിപനായ പടക്കുതിര വിശ്വനാഥ മേനോന്റെ മകനായ നന്ദകുമാര്‍ തന്റെ ചെയ്തികളിലൂടെ അച്ഛന്‍ ഉണ്ടാക്കിയ പ്രശസ്തി കളഞ്ഞുകുളിക്കുന്നതും അയാളുടെ സ്ഥാപനത്തിലേക്ക് രവിശങ്കര്‍ എന്ന റിപ്പോര്‍ട്ടര്‍ എത്തുന്നതോടെയുള്ള ചില തുടര്‍ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം.

കോമഡി ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന് ദീപു എസ് നായരും, സന്ദീപ് സദാനന്ദനുമാണ് തിരക്കഥ രചിക്കുന്നത്. മാബിന്‍സ് പ്രൊഡക്ഷന്‍സ്, ഫീല്‍ ഫ്‌ലൈയിംഗ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഫ്രണ്ട്‌സ് ടാക്കീസ് എന്നീ ബാനറുകളില്‍ ബിനി ശ്രീജിത്ത്, സായ് ശരവണന്‍, മഞ്ജു ശിവാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രന്‍സ്, സിജാ റോസ്, ദിലീപ് മേനോന്‍, നന്ദു, അഖില്‍ കവലയൂര്‍, ജോമോന്‍ ജ്യോതിര്‍, ഷമീര്‍, കോട്ടയം രമേശ്, അരുണ്‍ പുനലൂര്‍, സ്മിനു സിജോ, ഷെറിന്‍ സിദ്ധിഖ്, വിനീത് തട്ടില്‍, പിപി കുഞ്ഞികൃഷ്ണന്‍, ദേവനന്ദ, കാര്‍ത്തിക് ശങ്കര്‍, തമിഴ് നടന്‍ വയ്യാപൂരി, ജെയിംസ് ഏലിയാ, ഷാജു ശ്രീധര്‍, അരുണ്‍ കുമാര്‍, വിഷ്ണു, അരുണ്‍ മലയില്‍, ക്ലെയര്‍ ജോണ്‍, ബിബിന്‍, വിനോദ് തുടങ്ങി വലിയ താരനിര ചിത്രത്തില്‍ എത്തുന്നുണ്ട്. ഇരിങ്ങാലക്കുട, തൊടുപുഴ എന്നിവിടങ്ങളിലാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.

Top