CMDRF

‘ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി പിന്‍വലിക്കും’; എ കെ ആന്റണി

‘ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി പിന്‍വലിക്കും’; എ കെ ആന്റണി
‘ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി പിന്‍വലിക്കും’; എ കെ ആന്റണി

തിരുവനന്തപുരം: ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വഭേദഗതി പിന്‍വലിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. പൗരത്വ സംബന്ധിയായി നിയമ ഭേദഗതികളുണ്ടായിട്ടുണ്ട്, ഒരിക്കലും മതം അടിസ്ഥാനമാക്കിയിട്ടില്ല. പൗരത്വ നിയമ ഭേദഗതി വരാനിരിക്കുന്ന ആപത്തുകളുടെ തുടക്കമാണെന്നും എ കെ ആന്റണി പറഞ്ഞു.

ഒരിക്കല്‍ കൂടി ബിജെപി അധികാരത്തില്‍ വന്നാല്‍ എന്തൊക്കെ സംഭവിക്കുമെന്ന് ആലോചിക്കണം. ഈ തിരഞ്ഞെടുപ്പോടെ മോദി ഭരണത്തിന്റെ അന്ത്യമായിരിക്കണമെന്നും എ.കെ.ആന്റണി പറഞ്ഞു.പത്തനംതിട്ടയില്‍ പ്രചാരണം നടത്തുന്നത് ആരോഗ്യസ്ഥിതി നോക്കിയെന്ന് എ.കെ.ആന്റണി.ഇത് ഡു ഓര്‍ ഡൈ തെരെഞ്ഞെടുപ്പ്. കെപിസിസി പട്ടിക അനുസരിച്ച് പ്രചാരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top