എ കെ ശശീന്ദ്രൻ മന്ത്രിയായി തുടരും

എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനം

എ കെ ശശീന്ദ്രൻ മന്ത്രിയായി തുടരും
എ കെ ശശീന്ദ്രൻ മന്ത്രിയായി തുടരും

തിരുവനന്തപുരം: എ കെ ശശീന്ദ്രൻ മന്ത്രിയായി തുടരും. മുഖ്യമന്ത്രിയുമായുള്ള എൻസിപി നേതാക്കളുടെ കൂടിക്കാഴ്ച്ച പൂർത്തിയായി. കാത്തിരിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കുമെന്ന തീരുമാനവും ഉടനില്ല. കൂടിക്കാഴ്ചയിലെ തീരുമാനം സംസ്ഥാന നേതൃത്വം ദേശീയ നേതാക്കളെ അറിയിക്കും.

എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനം. എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ പവാർ അനുകൂലിച്ചിട്ടും ശശീന്ദ്രനെ മാറ്റാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞതിന് ശേഷം അന്തിമതീരുമാനത്തിലേക്ക് എത്താനായിരുന്നു, പക്ഷെ കൂടിക്കാഴ്ച നീണ്ടുപോകുകയായിരുന്നു.

Top