എൽഡിഎഫ് വേദിയിലെത്തി എ കെ ഷാനിബ്

കോൺഗ്രസായി തന്നെയാണ് വേദിയിലേക്ക് ഇപ്പോൾ കടന്നുവന്നതെന്ന് ഷാനിബ്

എൽഡിഎഫ് വേദിയിലെത്തി എ കെ ഷാനിബ്
എൽഡിഎഫ് വേദിയിലെത്തി എ കെ ഷാനിബ്

പാലക്കാട്: പാലക്കാട് എൽ ഡി എഫിന്റെ പരിപാടിയിൽ പങ്കെടുത്ത് മുൻ യൂത്ത് കോൺഗ്രസ് നേതാവ് എ കെ ഷാനിബ്. രാജ്യസഭാ എംപി എ എ റഹീം, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് തുടങ്ങിയ നേതാക്കളാണ് ഷാനിബിനെ ഷാളണിയിച്ചും മുദ്രാവാക്യം വിളിച്ചും സ്വീകരിച്ചത്. കോൺഗ്രസായി തന്നെയാണ് വേദിയിലേക്ക് ഇപ്പോൾ കടന്നുവന്നതെന്ന് ഷാനിബ് പറഞ്ഞു.

‘സരിന് വേണ്ടി എല്ലായിടത്തും വോട്ട് ചോദിക്കണമെന്നാണ് ആഗ്രഹം. കോൺഗ്രസ് വോട്ട് സരിൻ നേടും. സത്യം വിളിച്ച് പറഞ്ഞതിന്റെ പേരിൽ പുറത്താക്കപ്പെട്ടയാളാണ് ഞാൻ. വ്യക്തി, സാമ്പത്തിക, അധികാര താൽപര്യങ്ങൾ മാത്രമാണ് കോൺഗ്രസിലുള്ളത്. ആർത്തി മാത്രമാണ് കൈമുതൽ’. സിപിഐഎമ്മിലേക്ക് പോകുന്നതിന്റെ മുന്നോടിയായല്ല ഈ പരിപാടിയിൽ പങ്കെടുത്തത്. സിപിഐഎമ്മിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഷാനിബ് കൂട്ടിച്ചേർത്തു.

Top