ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ (91) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് എസ് കെ ആശുപത്രിയിലായിരുന്നു അന്ത്യം. 52 വർഷം ആകാശവാണിയില്‍ വാര്‍ത്ത അവതാരകനായിരുന്നു. കൗതുകവര്‍ത്തകളിലൂടെയും ശ്രദ്ധേയനാണ്.
‘വാര്‍ത്തകള്‍ വായിക്കുന്നത്’ രാമചന്ദ്രന്‍ എന്ന ശബ്ദം മലയാളികള്‍ക്ക് സുപരിചിതമാണ്. ഇന്ദിര ഗാന്ധിയുടെ വധം വാര്‍ത്തയിലൂടെ മലയാളികളെ അറിയിച്ചത് എം രാമചന്ദ്രനാണ്. ‘സാക്ഷി’ എന്ന ആക്ഷേപഹാസ്യ പരിപാടിയിലൂടെയും എം രാമചന്ദ്രന്‍ ശ്രദ്ധേയനായി.