കനൗജ്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 400-ലധികം സീറ്റ് നേടുമെന്ന ബി.ജെ.പി മുദ്രാവാക്യത്തെ പരിഹസിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബി.ജെ.പി 400-മണ്ഡലത്തിലും വിജയിക്കുകയല്ല 400-മണ്ഡലത്തിലും പരാജയപ്പെടുമെന്നും അഖിലേഷ് പറഞ്ഞു.
ബി.ജെ.പിയുടെ 400-പാര്‍(400സീറ്റില്‍ വിജയിക്കും) മുദ്രാവാക്യം 400-ഹാര്‍(400സീറ്റില്‍ പരാജയപ്പെടും) എന്നായി മാറിയിട്ടുണ്ടെന്നും 400-സീറ്റില്‍ വിജയിക്കുമെന്ന മുദ്രാവാക്യം ഉയര്‍ത്തിയവര്‍ ഇപ്പോള്‍ പകരം ഭരണഘടനയെക്കുറിച്ചും സംവരണത്തെക്കുറിച്ചുമാണ് പറയുന്നതെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
‘ബി.ജെ.പിയെ ജനം മറിച്ചിട്ടു. ഇപ്പോള്‍ അവര്‍ പിന്നിലാണ്. 400-പാര്‍ മുദ്രാവാക്യം അവര്‍ക്കിപ്പോള്‍ ഉയര്‍ത്താന്‍ കഴിയുന്നില്ലെന്നാണ് ഞാന്‍ കേട്ടത്. ഇപ്പോള്‍ അവര്‍ ഭരണഘടനയെക്കുറിച്ചും സംവരണത്തെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ഭരണഘടനയെ സംരക്ഷിക്കാനാണ് ജനങ്ങള്‍ വോട്ട് ചെയ്യുന്നതെന്ന് അവര്‍ക്ക് മനസിലായിട്ടുണ്ട്.- അഖിലേഷ് പറഞ്ഞു.