ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സർ ചേറ്റൂർ ശങ്കരൻ നായരുടെ ജീവചരിത്രം ബോളിവുഡില്‍ സിനിമ ഒരുങ്ങുന്നു. ചിത്രത്തിന്‍റെ റിലീസ് തീയതി നിർമാതാക്കൾ പ്രഖ്യാപിച്ചിരിക്കുകയാണ്. അക്ഷയ് കുമാര്‍ ശങ്കരന്‍ നായരായി എത്തുന്ന ചിത്രം 2025 മാര്‍ച്ച് 14 ന് തിയറ്ററുകളില്‍ എത്തും.
ജാലിയന്‍വാല ബാഗ് കൂട്ടക്കൊലയെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തുന്നതിനായി ശങ്കരന്‍ നായരും ബ്രിട്ടീഷ് രാജും തമ്മിലുള്ള ഐതിഹാസിക കോടതിമുറി പോരാട്ടത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം. കരണ്‍ ജോഹര്‍ 2021-ല്‍ ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു ഇത്. ഡല്‍ഹിയില്‍ ഒരു സുദീര്‍ഘമായ ഷെഡ്യൂളിലെ ചിത്രീകരണം കഴിഞ്ഞ വര്‍ഷം അണിയറക്കാര്‍ പൂര്‍ത്തിയാക്കിയിരുന്നു. ഹരിയാണയിലെ റെവാരി ജില്ലയിലും ചില പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചു. റെവാരി റെയില്‍വേ സ്റ്റേഷനും റെവാരി റെയില്‍വേ ഹെറിറ്റേജ് മ്യൂസിയവുമായിരുന്നു അവിടുത്തെ പ്രധാന ലൊക്കേഷനുകള്‍.
Also Read: ആക്ഷനും കട്ടിനും ഇടയിൽ മരിക്കണം! ഏറ്റവും വലിയ സ്വപ്നം വെളിപ്പെടുത്തി ഷാറൂഖ് ഖാൻ
യഥാര്‍ഥ സംഭവങ്ങള്‍ക്കൊപ്പം ശങ്കരൻ നായരുടെ ചെരുമകനും സാഹിത്യകാരനുമായ രഘു പാലാട്ട് അദ്ദേഹത്തിൻ്റെ ഭാര്യ പുഷ്പ പാലാട്ട് എന്നിവര്‍ ചേര്‍ന്നെഴുതിയ ‘ദ കേസ് ദാറ്റ് ഷൂക്ക് ദ എംപയര്‍’ എന്ന പുസ്കത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുന്നതാണ് സിനിമ. അക്ഷയ് കുമാറിനൊപ്പം ആര്‍ മാധവനും അനന്യ പാണ്ഡേയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ധര്‍മ്മ പ്രൊഡക്ഷൻസ്, ലിയോ മീഡിയ കളക്ടീവും, കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവരുമായി സഹകരിച്ച് നിർമിക്കുന്ന ചിത്രത്തിൽ കരണ്‍ ജോഹര്‍, അപൂര്‍വ മേത്ത, ആനന്ദ് തിവാരി എന്നിവരാണ് നിർമാതാക്കൾ. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്കെതിരെ വൈസ്രോയിയോട് നിയമപരമായി പോരാടിയ ശങ്കരന്‍ നായരുടെ ജീവിതം സിനിമയാക്കുന്നത് നവാഗത സംവിധായകനായ കരണ്‍ സിംഗ് ത്യാഗിയാണ്. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇനിയും ഔദ്യോഗികമായി പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് നിർമാതാക്കൾ അറിയിച്ചു.