റയലിന്റെ ജർമൻ താരത്തെ സ്വന്തമാക്കാൻ വമ്പൻ ഓഫറുമായി അൽ നസർ; റിപ്പോർട്ട്

റയലിന്റെ ജർമൻ താരത്തെ സ്വന്തമാക്കാൻ വമ്പൻ ഓഫറുമായി അൽ നസർ; റിപ്പോർട്ട്
റയലിന്റെ ജർമൻ താരത്തെ സ്വന്തമാക്കാൻ വമ്പൻ ഓഫറുമായി അൽ നസർ; റിപ്പോർട്ട്

കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലെ അത്ഭുതങ്ങൾ ഇത്തവണയും തുടരാൻ സൗദി ക്ലബുകൾ. റൊണാൽഡോയെ സ്വന്തമാക്കാൻ പണം വാരിയെറിഞ്ഞ അൽ നസർ തന്നെയാണ് റയൽ മാഡ്രിഡിന്റെ ജർമൻ താരത്തെ സ്വന്തമാക്കാൻ ലക്ഷ്യമിടുന്നത്. റയലിന്റെ സെന്റർ ബാക്ക് അന്റോണിയോ റൂഡിഗറിനെയാണ് അൽ നസർ ലക്ഷ്യമിട്ടിരിക്കുന്നത്. സ്‌കൈ സ്‌പോർട്‌സിന്റെ റിപ്പോർട്ട് പ്രകാരം സൗദി വമ്പന്മാർ റൂഡിഗറിനെ സ്വന്തമാക്കാൻ 100 മില്യൺ യൂറോയുടെ നാല് വർഷത്തെ കരാർ വാഗ്ദാനം ചെയ്തുവെന്നാണ് പറയുന്നത്. എന്നാൽ ജർമൻ ഡിഫൻഡർ റയൽ മാഡ്രിഡ് വിടാൻ തയാറല്ലെന്നും അൽ നസറിന്റെ ഓഫർ നിരസിച്ചുവെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.

2022ൽ ചെൽസിയിൽ നിന്നാണ് റൂഡിഗർ റയൽ മാഡ്രിഡിൽ എത്തുന്നത്. റയലിനൊപ്പം രണ്ടു വർഷത്തെ കരാറും 400 മില്യൺ യൂറോയുടെ റിലീസ് ക്ലോസുമാണ് ഉള്ളത്. ഈ സാഹചര്യത്തിലും താരം ഇതിനെയെല്ലാം മറികടന്ന് അൽ നസറിലേക്ക് ചേക്കേറുമോ എന്ന് കണ്ടു തന്നെ അറിയണം.

കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനുവേണ്ടി തകർപ്പൻ പ്രകടനമാണ് റൂഡിഗർ കാഴ്ചവച്ചത്. രണ്ടു ഗോളുകളും മൂന്ന് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. 2023-24 സീസണിൽ റയൽ മാഡ്രിഡ് ലാ ലിഗ, കോപ്പ ഡെൽ റേ, യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിരുന്നു.

അതേസമയം അൽ നസറിന് ഈ സീസണിൽ കിരീടങ്ങൾ ഒന്നും നേടാൻ സാധിച്ചിരുന്നില്ല. സൗദി ലീഗിൽ 34 മത്സരങ്ങളിൽ നിന്നും 26 വിജയവും നാലു വീതം തോൽവിയും സമനിലയുമായി 82 പോയിന്റോടെ രണ്ടാം സ്ഥാനത്തായിരുന്നു അൽ നസർ ഫിനിഷ് ചെയ്തത്. അതുകൊണ്ടുതന്നെ വമ്പൻ താരങ്ങളെ ടീമിലെത്തിച്ച് പുതിയ സീസണിലേക്ക് ശക്തമായ ടീമിനെ ഇറക്കാനാണ് അൽനാസർ ലക്ഷ്യമിടുന്നത്.

Top