CMDRF

‘മണി’ വേണ്ട മദ്യം മതി ! ബിവറേജ് ഔട്ലെറ്റിൽ നിന്നും മദ്യക്കുപ്പികൾ കാണാതായി

സ്ഥാപനത്തിന് നേരത്തെ സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരിക്കെ ബിവറേജ് കോർപ്പറേഷൻ ഇടപെട്ട് ഇവരെ ഒഴിവാക്കുകയായിരുന്നു.

‘മണി’ വേണ്ട മദ്യം മതി ! ബിവറേജ് ഔട്ലെറ്റിൽ നിന്നും മദ്യക്കുപ്പികൾ കാണാതായി
‘മണി’ വേണ്ട മദ്യം മതി ! ബിവറേജ് ഔട്ലെറ്റിൽ നിന്നും മദ്യക്കുപ്പികൾ കാണാതായി

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടി ബിവറേജ് ഔട്ട്‌ലറ്റിലാണ് സംഭവം. കെട്ടിടത്തിന്റെ ചുമര് തുരന്നാണ് പ്രതി മോഷണം നടത്തിയത്. എന്നാൽ ബിവറേജ് ഔട്ട്‌ലറ്റിന്റെ അകത്ത് കടന്ന മോഷ്ടാവ് പണമൊന്നും കൈലാക്കിയില്ല. പകരം മോഷ്ടാവിന്റെ മോഷണ ലക്ഷ്യം മദ്യം ആണെന്നതാണ് കൗതുകകരം അതേസമയം മേശയിലുണ്ടായിരുന്ന പണം പോയിട്ടില്ലെന്നും എന്നാൽ റാക്കിലെ ചില മദ്യ കുപ്പികൾ നഷ്ടമായെന്നും ജീവനക്കാർ വ്യക്തമാക്കി.

Also Read: മോഷ്ടിച്ച ഫോൺ ചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പ്രതി പിടിയിൽ

അധികൃതർ എത്തി സ്റ്റോക്കെടുപ്പ് നടത്തിയാലെ എത്ര കുപ്പി മദ്യമാണ് മോഷണം പോയതെന്ന് വ്യക്തമാകൂ. ഇതേ ഔട്ട്ലൈറ്റിൽ രണ്ട് വർഷം മുമ്പും മോഷണം നടന്നിരുന്നു. സ്ഥാപനത്തിന് നേരത്തെ സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരിക്കെ ബിവറേജ് കോർപ്പറേഷൻ ഇടപെട്ട് ഇവരെ ഒഴിവാക്കുകയായിരുന്നു. സംഭവത്തിൽ തിരുവമ്പാടി പോലീസ് കേസെടുത്തു. നിലവിൽ എക്സൈസ് വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.

Top