ഡെനിം ഔട്ട്ഫിറ്റില്‍ സ്മാര്‍ട്ടായി ആലിയ ഭട്ട്. ബോളിവുഡ് സെലിബ്രിറ്റികള്‍ പ്രൊമോഷന്‍ പരിപാടികള്‍ക്കും അഭിമുഖങ്ങള്‍ക്കും ഡെനിം ഔട്ട്ഫിറ്റുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഡെനിം ഔട്ട്ഫിറ്റിന്റെ ഫ്രീക്വന്റ് ഫോളോവറാണ് ആലിയ. ഒന്നേകാല്‍ ലക്ഷത്തിന്റെ പുതിയ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
അലൈയ ബ്രാന്‍ഡിന്റെ കളക്ഷനില്‍ നിന്നുള്ള ഡെനിം വസ്ത്രമാണ് ആലിയ തിരഞ്ഞെടുത്തത്. വേനല്‍ക്കാലത്തും നൈറ്റ് ഔട്ടിനും ധരിക്കാന്‍ കഴിയുന്ന രീതിയിലുള്ള വസ്ത്രമാണിത്. പുറകിലെ ക്രിസ്-ക്രോസ് സ്ട്രാപ്സ് ഔട്ട്ഫിറ്റിനെ ഫാഷനബിള്‍ ആക്കുന്നതായിരുന്നു. സ്‌കൂപ് നെക്ലൈന്‍ ക്ലാസിക് ലുക്ക് നല്‍കി. മിഡി ലെങ്ത് മറ്റൊരു ആകര്‍ഷണമായിരുന്നു. 1,29,571 രൂപയാണ് ഈ വസ്ത്രത്തിന്റെ വില. കാഷ്വല്‍ ഔട്ടിങ്ങിനും മറ്റു പരിപാടികള്‍ക്കും ധരിക്കാന്‍ അനുയോജ്യമാണ് ആലിയയുടെ ഡെനിം ഔട്ട്ഫിറ്റ്.