ആനന്ദ് അംബാനിയുടെ വിവാഹത്തിന് ക്ഷണിച്ചത് പബ്ലിക് റിലേഷന്‍ പരിപാടിക്ക് വേണ്ടിയെന്ന് ആലിയ കശ്യപ്

ആനന്ദ് അംബാനിയുടെ വിവാഹത്തിന് ക്ഷണിച്ചത് പബ്ലിക് റിലേഷന്‍ പരിപാടിക്ക് വേണ്ടിയെന്ന് ആലിയ കശ്യപ്
ആനന്ദ് അംബാനിയുടെ വിവാഹത്തിന് ക്ഷണിച്ചത് പബ്ലിക് റിലേഷന്‍ പരിപാടിക്ക് വേണ്ടിയെന്ന് ആലിയ കശ്യപ്

മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകന്‍ ആനന്ദ് അംബാനിയുടെ വിവാഹം സര്‍ക്കസായി മാറിയെന്നും ആത്മാഭിമാനമുള്ളതിനാലാണ് താന്‍ ചടങ്ങില്‍ പങ്കെടുക്കാത്തതെന്നും അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ കശ്യപ്. ആനന്ദിന്റെ വിവാഹത്തിലെ പ്രധാന ചടങ്ങുകള്‍ വെള്ളിയാഴ്ച നടക്കാനിരിക്കെയാണ് ആലിയയുടെ പരാമര്‍ശം. പബ്ലിക് റിലേഷന്‍ പരിപാടിക്ക് വേണ്ടിയാണ് അംബാനി താനടക്കമുളള ചിലരെ വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നതെന്നും ആലിയ പറഞ്ഞു.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആലിയയുടെ പ്രതികരണം. ആനന്ദിന്റെ വിവാഹം ഇപ്പോള്‍ ഒരു വിവാഹമല്ലാതായി മാറി. അതൊരു സര്‍ക്കാസായാണ് തനിക്ക് തോന്നുന്നത്. ചില ചടങ്ങുകള്‍ക്ക് തന്നെയും ക്ഷണിച്ചിരുന്നു. പക്ഷേ ആത്മാഭിമാനമുള്ളതിനാല്‍ താന്‍ അതില്‍ പങ്കെടുക്കുന്നില്ലെന്നും ആലിയ പറഞ്ഞു. വിവാഹത്തിന്റെ ഭാഗമായി ബാന്ദ്ര-കുര്‍ള കോംപ്ലെക്‌സ് അവര്‍ എന്തിനാണ് അടച്ചിടുന്നതെന്നും ആലിയ കശ്യപ് ചോദിച്ചു.

അതേസമയം ആഡംബര വിവാഹത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചെങ്കിലും സമ്പന്നരുടെ ജീവിതരീതിയില്‍ ആകര്‍ഷണം തോന്നിയിട്ടുണ്ടെന്ന് ആലിയ പറഞ്ഞു. ഇക്കാരണംകൊണ്ട് വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളും ചടങ്ങുകളുടെ ചിത്രങ്ങളും താല്‍പര്യത്തോടെ ശ്രദ്ധിക്കാറുണ്ടെന്നും ആലിയ വ്യക്തമാക്കി.

ജൂലൈ 12നാണ് ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹം. മുംബൈയില്‍ നടക്കുന്ന ആഡംബര വിവാഹത്തില്‍ ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പടെ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

Top