ഡൽഹി: അലിഗഢ് കേന്ദ്ര സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതിയുടെ വിധിക്കെതിരായ സുപ്രീം കോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്.
അലിഗഢ് സര്‍വകലാശാലയുടെ ന്യൂനപക്ഷ ഹൈക്കോടതി വിധി പുറത്തുവന്ന് 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുപ്രീം കോടതി വാദം കേൾക്കുന്നത്. 2019ലാണ് മൂന്നംഗ ബെഞ്ച് വിഷയം ഏഴംഗ ബെഞ്ചിന് കൈമാറുന്നത്. സർവകലാശാലക്ക് ന്യൂനപക്ഷ പദവി നേടാനാകുമോയെന്ന് ഭരണഘടനാ ബെഞ്ച് പരിശോധിച്ചിരുന്നു. സര്‍വകലാശാലക്ക് ന്യൂനപക്ഷ പദവി നല്‍കിയ 1981ലെ ഭരണഘടനാ ഭേദഗതിയുടെ സാധുതയും ബെഞ്ച് പരിശോധിച്ചു.
Also Read: ഉഷ വാൻസിന്റെ നേട്ടത്തിൽ സന്തോഷമറിയിച്ച് ചന്ദ്രബാബു നായിഡു
ഭരണഘടനയുടെ അനുച്ഛേദം 30 ഉറപ്പുനല്‍കുന്ന മൗലികാവകാശമായ മത സ്വാതന്ത്ര്യമനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി കൊടുക്കണമെന്നാണ് ഹര്‍ജിക്കാരുടെ വാദം. അലിഗഡ് കേന്ദ്ര സര്‍വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി അവകാശപ്പെടാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്.