അലിഗഡ് സർവകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം; സുപ്രീം കോടതി

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി നകുന്നത് സംബന്ധിച്ച മാർഗ്ഗ രേഖ സുപ്രീംകോടതി പുറത്തിറക്കി

അലിഗഡ് സർവകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം; സുപ്രീം കോടതി
അലിഗഡ് സർവകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം; സുപ്രീം കോടതി

ഡൽഹി: അലിഗഡ് മുസ്ലിം സർവകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം അല്ലെന്ന ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. അലിഗഡ് സർവകലാശാലയുടെ ന്യൂനപക്ഷ പദവി നിലവിൽ തുടരും. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി നകുന്നത് സംബന്ധിച്ച മാർഗ്ഗ രേഖ സുപ്രീംകോടതി പുറത്തിറക്കി. ഈ മാർഗ്ഗ രേഖയുടെ അടിസ്ഥാനത്തിലാണ് അലിഗഡ് മുസ്ലിം സർവകലാശാല ന്യൂനപക്ഷ സ്ഥാപനം ആണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുക.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ 7 അംഗ ബെഞ്ചിൻറേതാണ് വിധി. ബെഞ്ചിലെ നാല് അംഗങ്ങൾ പിന്തുണച്ച ഭൂരിപക്ഷ വിധി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് എഴുതി. 1981-ൽ കേന്ദ്ര സർക്കാർ അലിഗഢിന് നൽകിയ ന്യൂനപക്ഷ പദവി 2006ൽ അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരായ ഹർജികൾ 2019ൽ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ഏഴംഗ ബെഞ്ചിന് വിടുകയായിരുന്നു.

Top