ശാന്തപുരം: ശാന്തപുരം അല്‍ ജാമിഅയുടെ ഫാക്കല്‍റ്റി ഓഫ് ലാഗ്വേജസ് & ട്രാന്‍സ്‌ലേഷനിന് കീഴിലുള്ള ഇംഗ്ലീഷ് – അറബിക് പി.ജി ഡിപ്ലോമ കോഴ്‌സിന്റെ (Postgraduate Diploma in Arabic and English-PGDAE) 2023 -2024 ബാച്ച് പരീക്ഷ ഫലം പ്രഖ്യാപിച്ചു. കരീമ ഒന്നാം റാങ്കിന് അർഹയായി. മുഹമ്മദ് ഖാലിദ്. എ രണ്ടാം റാങ്കും ആദിൽ അഹ്‌മദ് മൂന്നാം റാങ്കും കരസ്ഥമാക്കി.
റിസൾട്ട് വിവരങ്ങൾ അൽജാമിഅഃ വെബ് സൈറ്റിൽ (www.aljamia.net) ലഭ്യമാണെന്ന് ഫാക്കല്‍റ്റി ഓഫ് ലാഗ്വേജസ് & ട്രാന്‍സ്‌ലേഷൻ പ്രിൻസിപ്പാൾ അറിയിച്ചു. റിസൾട്ട് സംബന്ധമായ അന്വേഷണങ്ങൾക്ക് പി.ജി കോർഡിനേറ്ററുമായി (8606667449) ബന്ധപ്പെടേണ്ടതാണ്.
2025 -2026 ബാച്ചിലേക്കുള്ള പ്രവേശനത്തിന് 2025 മെയ് മാസത്തോടെയാണ് അപേക്ഷിക്കേണ്ടത്. അഡ്‌മിഷൻ സംബന്ധമായ വിവരങ്ങൾ അൽ ജാമിഅ: വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഓൺലൈൻ മുഖേന മാത്രമായിരിക്കും അഡ്‌മിഷൻ സ്വീകരിക്കുക.
പ്രാക്റ്റിക്കല്‍ ട്രെയിനിങ്ങിന് ഊന്നല്‍ നല്‍കിയാണ് പി.ജി ഡിപ്ലോമ കോഴ്‌സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്വദേശത്തും വിദേശത്തും തൊഴിലവസരങ്ങളുള്ള കോഴ്‌സ് അറബിക് ഇംഗ്ലീഷ് ഭാഷകള്‍ക്ക് മുഖ്യ പ്രാധാന്യം നല്‍കുന്നു. ഡിഗ്രിയോ തതുല്യ യോഗ്യതയോ ഉള്ള ഇംഗ്ലീഷ് – അറബി ഭാഷകളിൽ സാമാന്യ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് 8606667449, 9495140155 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.