വിഴിഞ്ഞം തുറമുഖത്ത് സ്ഥാപിക്കുന്ന 32 ക്രെയിനുകളില്‍ ഒരെണ്ണമൊഴികെ ബാക്കിയെല്ലാം എത്തി

വിഴിഞ്ഞം തുറമുഖത്ത് സ്ഥാപിക്കുന്ന 32 ക്രെയിനുകളില്‍ ഒരെണ്ണമൊഴികെ ബാക്കിയെല്ലാം എത്തി
വിഴിഞ്ഞം തുറമുഖത്ത് സ്ഥാപിക്കുന്ന 32 ക്രെയിനുകളില്‍ ഒരെണ്ണമൊഴികെ ബാക്കിയെല്ലാം എത്തി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് സ്ഥാപിക്കുന്ന 32 ക്രെയിനുകളില്‍ ഒരെണ്ണമൊഴികെ ബാക്കിയെല്ലാം എത്തി. നാല് ക്രെയിനുകളാണ് വ്യാഴാഴ്ച എത്തിയത്. ചൈനയില്‍ നിന്നാണ് മുഴുവന്‍ ക്രെയിനുകളും വിഴിഞ്ഞത്ത് എത്തിയിട്ടുള്ളത്. ഷെന്‍ഹുവാ-34 എന്ന കപ്പലിലാണ് നാല് ക്രെയിനുകള്‍കൂടി വ്യാഴാഴ്ച രാവിലെയോടെ എത്തിച്ചത്. കൊളംബോയില്‍നിന്ന് ഈ മാസം ഒരു യാര്‍ഡ് ക്രെയിന്‍കൂടി എത്തുന്നതോടെ ആദ്യഘട്ടത്തിന് ആവശ്യമായവ പൂര്‍ത്തിയാവും.

24 -യാര്‍ഡ് ക്രെയിനുകളും എട്ട് ഷിപ്പ് ടു ഷോര്‍ ക്രെയിനുകളുമാണ് തുറമുഖത്ത് സ്ഥാപിക്കുന്നത്. മൂന്ന് കിലോമീറ്റര്‍ ദൂരത്തിലുള്ള പുലിമുട്ട് അടക്കമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതും ആവശ്യമായ ക്രെയിനുകളും എത്തിച്ചതോടെ ചരക്കുകളുടെ കയറ്റിയിറക്കല്‍ നടത്താനാവുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ചരക്കുകളുടെ കയറ്റിയിറക്കലിനുള്ള ട്രയല്‍ റണ്‍ ജൂണ്‍ പകുതിയോടെ നടക്കും.

Top