യൂറോപ്പില്‍ എല്ലാ സ്വാതന്ത്ര്യവും നഷ്ടമായി: വെളിപ്പെടുത്തലുമായി മുന്‍ ഓസ്ട്രിയന്‍ വിദേശകാര്യ മന്ത്രി

യൂറോപ്പില്‍ എല്ലാ സ്വാതന്ത്ര്യവും നഷ്ടമായി: വെളിപ്പെടുത്തലുമായി മുന്‍ ഓസ്ട്രിയന്‍ വിദേശകാര്യ മന്ത്രി
യൂറോപ്പില്‍ എല്ലാ സ്വാതന്ത്ര്യവും നഷ്ടമായി: വെളിപ്പെടുത്തലുമായി മുന്‍ ഓസ്ട്രിയന്‍ വിദേശകാര്യ മന്ത്രി

മോസ്‌കോ: യൂറോപ്പില്‍ സംസാര സ്വാതന്ത്ര്യമടക്കമുള്ള എല്ലാ സ്വാതന്ത്ര്യവും നഷ്ടമായതായി മുന്‍ ഓസ്ട്രിയന്‍ വിദേശകാര്യ മന്ത്രിയുടെ വെളിപ്പെടുത്തല്‍. സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി ആര്‍.ടി സംഘടിപ്പിച്ച പാനലില്‍ സംസാരിക്കുകയായിരുന്നു മന്ത്രി കരിന്‍ നൈസല്‍.

‘സ്വാതന്ത്ര്യം, സ്ത്രീകളുടെയും പുരുഷന്മാരുടെയും തുല്യത, സുരക്ഷ, ക്ഷേമ രാഷ്ട്രം എന്നീ മാനദണ്ഡങ്ങളെ മുന്‍ നിര്‍ത്തി യൂറോപ്പ് മറ്റു രാഷ്ട്രങ്ങളിലെ ജനങ്ങളുടെ സ്വപ്ന ഭൂമിയായിരുന്നു. എന്നാല്‍ പറയുന്നതില്‍ ഖേദമുണ്ട്, അതെല്ലാം പോയി,’ കരിന്‍ നൈസല്‍ പറഞ്ഞു.

എല്ലാ നന്മകളും കെട്ടടങ്ങി, ഒടുക്കം ഭൂഖണ്ഡത്തിന്റെ ആത്മാവ് തന്നെ നഷ്ടമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഊര്‍ജ പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യവും എങ്ങനെയെങ്കിലും തരണം ചെയ്യാനും അതിജീവിക്കാനും കഴിയുമെന്നും ജനാധിപത്യ സ്വാതന്ത്ര്യങ്ങളുടെ നഷ്ടം ഒന്നോ രണ്ടോ മൂന്നോ അതിലധികമോ തലമുറകളെടുത്താലും മറികടക്കാന്‍ കഴിയില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

‘ഒരു കാലത്ത് യൂറോപ്പിന്റെ സ്വാതന്ത്ര്യം എന്നത് മഹത്തരമായിരുന്നു. എന്നാല്‍ അത് പോയി. ഇനി അത് അത്ര പെട്ടെന്ന് തിരിച്ചു വരില്ല. കുറച്ച് സമയമെടുക്കും, എന്നെ സംബന്ധിച്ചിടത്തോളം ഇത് വലിയ ആഘാതം തന്നെയാണ്,’ കരിന്‍ നൈസല്‍ പറഞ്ഞു.

യു.എന്‍ സ്പെഷ്യല്‍ കമ്മീഷന്‍ ആയുധ ഇന്‍സ്പെക്ടര്‍ സ്‌കോട്ട് റിട്ടര്‍ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Top