അപ്രതീക്ഷിത ആഘാതമുണ്ടാകും, ഇറാനിന് എതിരെ വന്‍ ആക്രമണത്തിന് ഇസ്രയേല്‍

ഇറാന്റെ ആക്രമണങ്ങള്‍ ശക്തമായി നേരിടുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു. മേഖലയില്‍ ഇസ്രയേലിനുള്ള പ്രതിരോധ പിന്തുണയും അമേരിക്ക ശക്തമാക്കിയിട്ടുണ്ട്

അപ്രതീക്ഷിത ആഘാതമുണ്ടാകും, ഇറാനിന് എതിരെ വന്‍ ആക്രമണത്തിന് ഇസ്രയേല്‍
അപ്രതീക്ഷിത ആഘാതമുണ്ടാകും, ഇറാനിന് എതിരെ വന്‍ ആക്രമണത്തിന് ഇസ്രയേല്‍

ലോകം മുഴുവന്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേയ്ക്ക് ഉറ്റുനോക്കുമ്പോള്‍ പശ്ചിമേഷ്യയില്‍ നിന്ന് വരുന്നത് പ്രതീക്ഷകള്‍ അസ്തമിക്കുന്ന വാര്‍ത്തകളാണ്. പശ്ചിമേഷ്യയിലെ പ്രതിസന്ധി രൂക്ഷമാകാന്‍ പോകുകയാണ് എന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഇറാന്‍ ഏത് നിമിഷവും ഇസ്രയേലിനെ ആക്രമിക്കുമെന്ന ഭീതിയെ തുടര്‍ന്ന് ഇറാന് എതിരെ ഇസ്രയേല്‍ രണ്ടുംകല്‍പ്പിച്ചുള്ള പടപ്പുറപ്പാടിലാണെന്നാണ് വിവരം.

അമേരിക്കയില്‍ ഇന്ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനും ജനുവരി 20ന് പുതിയ ഗവണ്‍മെന്റിന്റെ സ്ഥാനാരോഹണത്തിനും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും ഇറാന് എതിരെ മിസൈല്‍ ആക്രമണത്തിന് ഇസ്രയേല്‍ തയ്യാറെടുക്കുകയാണ്.

ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള അലി ഖമേനി ശനിയാഴ്ച ഇസ്രയേലിനും അമേരിക്കയ്ക്കും എതിരെ വീണ്ടും ഭീഷണി മുഴക്കി രംഗത്ത് എത്തിയിരുന്നു. ‘ശത്രുക്കള്‍, സയണിസ്റ്റ് ഭരണകൂടമായാലും, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയായാലും, തീര്‍ച്ചയായും അവര്‍ക്ക് ഇറാന്റെ ഭാഗത്ത് നിന്ന് തക്കതായ ഒരു തകര്‍പ്പന്‍ പ്രതികരണം ലഭിക്കും’ എന്നായിരുന്നു ഖമേനിയുടെ ഭീഷണി.

Ayatollah ali khamenei-Benjamin Netanyahu

Also Read: ഇന്ത്യയ്ക്ക് റഷ്യയുടെയും ഫ്രാൻസിൻ്റെയും ആധുനിക പോർവിമാനങ്ങൾ, കൂടുതൽ കരുത്താർജിച്ച് ഇന്ത്യ

ഷിയാ രാജ്യത്തിലെ സൈനിക സൈറ്റുകള്‍ പ്രധാനമായും ലക്ഷ്യം വച്ച ഇസ്രായേല്‍ ആക്രമണങ്ങളോടുള്ള ഖമേനിയുടെ പ്രാരംഭ പ്രതികരണം സൗമ്യമായിരുന്നു, ആക്രമണം ”അതിശയോക്തിയോ ചെറുതാക്കുകയോ ചെയ്യരുത്” എന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം കൂടുതല്‍ ആക്രമണാത്മക നിലപാടാണ് സ്വീകരിച്ചത്.

അതേസമയം, ഖമേനിയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് മൊഹമ്മദി ഗോള്‍പയേഗാനിയും ഇസ്രയേലിന് എതിരെ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരുന്നു. ഇറാനിയന്‍ ആക്രമണങ്ങള്‍ ‘ഉഗ്രവും അതിഭീകരവും ആയിരിക്കുമെന്നായിരുന്നു ആ മുന്നറിയിപ്പ്. കൂടുതല്‍ ആയുധങ്ങളും ശക്തമായ പോര്‍മുനകളും ഉള്‍പ്പെടുന്ന മുന്‍ ഇറാന്‍ ആക്രമണത്തേക്കാള്‍ ശക്തമായ ആക്രമണമാണ് ഇനി ഉണ്ടാകയെന്ന് ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗം വിശ്വസിക്കുന്നു. കഴിഞ്ഞ ദിവസം ഇറാഖില്‍ നിന്നായിരുന്നു ഇറാന്‍ ഇസ്രയേലിന് എതിരെ ആക്രമണം നടത്തിയത്.

Benjamin Netanyahu

Also Read: ഗാസയില്‍ ഇരുണ്ട യുഗം; വരാനിരിക്കുന്നത് കൊടിയ പട്ടിണി

ഇറാന്റെ ആക്രമണങ്ങള്‍ ശക്തമായി നേരിടുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു. മേഖലയില്‍ ഇസ്രയേലിനുള്ള പ്രതിരോധ പിന്തുണയും അമേരിക്ക ശക്തമാക്കിയിട്ടുണ്ട്. ഒക്ടോബറില്‍ എഫ്-16 യുദ്ധവിമാനങ്ങളുടെയും ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകളുടെയും ഒരു സ്‌ക്വാഡ്രണ്‍ ഖത്തറില്‍ വിന്യസിച്ചിരുന്നു. ഇപ്പോള്‍, ആറ് അധിക അമേരിക്കന്‍ ബി-52 ബോംബറുകളും വാരാന്ത്യത്തില്‍ എത്തിയതായും റിപ്പോര്‍ട്ട് ഉണ്ട്.

അതേസമയം, അമേരിക്കന്‍ യുദ്ധക്കപ്പലുകളും പശ്ചിമേഷ്യയിലെ അമേരിക്കന്‍ താവളങ്ങളും ആക്രമിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പില്‍ ഭീതിയിലായത് ഇസ്രയേലാണ്. അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ ആണ് ഇത്തരം ഒരു റിപ്പോര്‍ട്ട് അമേരിക്കന്‍ ഭരണകൂടത്തിന് കൈമാറിയത്. ഇറാന്റെ മുന്നറിയിപ്പ് ലഭിച്ചതിന് ശേഷമാണ് ആധുനിക ബോംബറുകള്‍ ഉള്‍പ്പെടെയുള്ള സൈനിക സജ്ജീകരണങ്ങള്‍ മേഖലയിലേക്ക് അമേരിക്ക അയച്ചിരിക്കുന്നത്. ബാലിസ്റ്റിക് മിസൈല്‍ ഡിസ്‌ട്രോയറുകള്‍, ഫൈറ്റര്‍ സ്‌ക്വാഡ്രണ്‍, ടാങ്കര്‍ എയര്‍ക്രാഫ്റ്റുകള്‍, ബി -52 ലോംഗ് റേഞ്ച് സ്ട്രൈക്ക് ബോംബറുകള്‍ എന്നിവയാണ് പുതുതായി മിഡില്‍ ഈസ്റ്റിലേക്ക് അമേരിക്ക അയച്ചിരിക്കുന്നത്. ഇറാന്റെ ഈ ഭീഷണി വെറുതെ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ ഇസ്രയേലിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

Iran-Israel War

Also Read: ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍; ഹോളിവുഡ് സിനിമകളേക്കാളും ചെലവ് കുറവോ?

ഇറാനെയും സഖ്യകക്ഷികളെയും സംബന്ധിച്ച് ഒരിക്കലും പൊറുക്കാന്‍ പറ്റാത്ത മുറിവുകളാണ് ഇസ്രയേല്‍ സൈന്യം, ഗാസയിലും ലെബനനിലും ഉണ്ടാക്കിയിരിക്കുന്നത്. ഭീകരരെയാണ് തങ്ങള്‍ നിഷ്‌കാസനം ചെയ്യുന്നതെന്ന ഇസ്രയേലിന്റെ വാദം യുക്തിക്ക് നിരക്കാത്തതാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സാധാരണക്കാരെയാണ് ഇസ്രയേല്‍ കൂട്ടഹത്യയ്ക്കിരയാക്കുന്നത്.

ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍, ഇതുവരെ ഗാസയില്‍ 43,314 പേര്‍ കൊല്ലപ്പെടുകയും, 102,019 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ലെബനനില്‍ 2,968 പേര്‍ കൊല്ലപ്പെടുകയും 13,319 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി, ആ രാജ്യത്തെ ആരോഗ്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. ശ്രദ്ധേയമാണ്.

Missile Attack

Also Read: ഇന്ത്യയിലെ കാലാവസ്ഥാ പ്രതിസന്ധി; ബലിയാടാകുന്നത് സ്ത്രീകളും കുട്ടികളും

2023 ഒക്ടോബര്‍ 7-ന്, ഹമാസ് നടത്തിയ ആക്രമണത്തില്‍, 300-ലധികം സൈനികര്‍ ഉള്‍പ്പെടെ 1,200-ഓളം ഇസ്രയേലികളാണ് കൊല്ലപ്പെട്ടിരുന്നത്. ഗാസയിലെ സൈനിക നടപടിയില്‍, 366 ഇസ്രയേല്‍ സൈനികരും ഇതുവരെ കൊല്ലപ്പെട്ടു, ഇതിനു പുറമെ, ഗാസയിലും ലെബനനിലും സംഭവിച്ചിരിക്കുന്ന നാശനഷ്ടങ്ങളും വളരെ വലുതാണ്.

എന്നാല്‍, ഹമാസിന്റെയോ ഹിസ്ബുള്ളയുടെയോ ആക്രമണങ്ങള്‍ ഏറെനാള്‍ അതിജീവിക്കാന്‍ ഇസ്രയേലിന് ത്രാണിയില്ലെന്നും അമേരിക്കന്‍ സഹായംകൊണ്ടു മാത്രമാണ് അവര്‍ പിടിച്ചുനില്‍ക്കുന്നതെന്നുമാണ് ഖമേനി ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയെ പേപ്പട്ടിയെന്നും ഇസ്രയേലിനെ രക്തരക്ഷസ്സെന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. അഫ്ഗാനിസ്ഥാന്‍ മുതല്‍ യെമന്‍ വരെയും ഇറാന്‍ മുതല്‍ പാലസ്തീന്‍ വരെയുമുള്ള രാഷ്ട്രങ്ങള്‍ ഇസ്രയേല്‍ അതിക്രമത്തിനെതിരെ ഒത്തുചേരണമെന്നും ഖമേനി ആഹ്വാനം ചെയ്തിരുന്നു.

Iranian People

Also Read: ആര്‍ട്ടിക്ക് സമുദ്രത്തിലെ ‘ദ്വീപുകളെ’ കാണാനില്ല!!

ഇതിനെല്ലാം ചേര്‍ത്ത് ഒരു മറുമരുന്നെന്ന രീതിയിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇറാനെതിരെ വീണ്ടും യുദ്ധഭീഷണിയുമായി രംഗത്ത് എത്തിയിരിക്കുന്നതെന്നുവേണം കരുതാന്‍. തങ്ങളുടെ സൈനിക കരുത്തില്‍ അഹങ്കരിക്കുകയാണ് നെതന്യാഹുവും ഇസ്രയേല്‍ എന്ന ജൂതരാജ്യവും.

ലോകത്ത് എത്ര ഉന്നതനായാലും, അവരെ ഏത് സ്ഥലത്ത് വെച്ചും വകവരുത്താനുള്ള പ്രത്യേക വൈദഗ്ദ്ധ്യമാണ് ഇസ്രയേലിന്റെ മൊസാദിനുള്ളത്. അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എയെ വെല്ലുന്ന പ്രകടനങ്ങള്‍ കാഴ്ചവച്ച മൊസാദ് തന്നെയാണ് ഗാസയിലെയും ലെബനനിലെയും സകല നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്. ഇറാനില്‍ കയറി ഹമാസ് മേധാവി ഇസ്മായില്‍ ഹനിയയെ വകവരുത്തിയതും ഇതിനു പിന്നാലെ ഗാസയിലും ലെബനനിലും നടത്തിയ കൂട്ടക്കുരുതിയുമെല്ലാം മൊസാദ് പ്ലാന്‍ ചെയ്ത് നടപ്പാക്കിയതാണ്.

Mossad

Read Also: മാരകവിഷാംശമുള്ള പതകള്‍ നിറഞ്ഞ് യമുന; വരാനിരിക്കുന്നത് വന്‍ ദുരന്തം

ലെബനനിലെ പേജര്‍-വാക്കി ടോക്കി സ്‌ഫോടനങ്ങളും, മൊസാദ് ആസൂത്രണം ചെയ്തതാണ്. അതായത്, ഹമാസിന്റെയും ഹിസ്ബുള്ളയുടെയും തലവന്മാര്‍ ഉള്‍പ്പെടെ, നല്ലൊരു വിഭാഗം നേതാക്കളെയും അനുയായികളെയും അവര്‍ കൊന്നൊടുക്കി കഴിഞ്ഞു. നേതാക്കളാല്‍ കേന്ദ്രീകരിക്കപ്പെട്ട സംഘടനകള്‍ അല്ലാത്തത് കൊണ്ട് മാത്രമാണ് 45,000ത്തോളം പേരെ ഗാസയില്‍ കൊന്നൊടുക്കിയിട്ടും, ഹമാസിനെ ഇല്ലാതാക്കാന്‍ ഇസ്രയേലിന് കഴിയാതിരിക്കുന്നത്.

Top