അഗര്‍ത്തല: ത്രിപുരയുടെ തലസ്ഥാന നഗരമായ അഗര്‍ത്തലയില്‍ നടന്ന ഓണാഘോഷം വ്യത്യസ്തകൊണ്ട് ശ്രദ്ധേയമായിരിക്കുന്നു. ത്രിപുര കേഡറിലെ മുഴവന്‍ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരും ഓണാഘോഷത്തില്‍ പങ്കുചേർന്നു. ത്രിപുര ചീഫ് സെക്രട്ടറി ജെ.കെ സിന്‍ഹ, ഡിജിപി അമിതാബ് രഞ്ജന്‍, പ്രിന്‍സിപ്പല്‍ സിസിഎഫ് ആര്‍.കെ സമാല്‍ തുടങ്ങിയവര്‍ മുതല്‍ ത്രിപുര കേഡറിലെ പ്രൊബേഷണറി ഓഫീസര്‍മാര്‍ വരെ ആഘോഷത്തിൽ പങ്കെടുത്തു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ത്രിപുര കേഡര്‍ ഉദ്യോഗസ്ഥര്‍ കേരളീയ ശൈലിയില്‍ വസ്ത്രമണിഞ്ഞെത്തി പൂക്കളിമിടാനും സദ്യ വിളമ്പാനും ഒത്തുചേർന്നു.വനിതകളുടെ നേതൃത്വത്തില്‍ നടത്തിയ തിരുവാതിര പ്രത്യേക ശ്രദ്ധനേടി. ഓണപ്പാട്ട്, വള്ളപ്പാട്ട്, എന്നിവ ആഘോഷ പരിപാടികള്‍ക്ക് മാറ്റ് കൂട്ടി. കേരളത്തിന്റെ പരമ്പരാഗത ശൈലിയില്‍ നടന്ന ആഘോഷ പരിപാടികളുടെ ഭാഗമായി വടംവലി മത്സരവും നടന്നു.വിഭവ സമൃദ്ധ്യമായ ഓണസദ്യയോടെ ആയിരുന്നു ആഘോഷങ്ങള്‍ക്ക് തിരശീല വീണത്.
ത്രിപുര കേഡറിലെ മലയാളി ഉദ്യോഗസ്ഥരായ ദീപ നായര്‍ ഐഎഫ്എസ്, വി.കെ ജയകൃഷ്ണന്‍ ഐഎഫ്എസ്, സ്മിത മോള്‍ എം.എസ് ഐഎഎസ്, സജു വഹീദ് ഐഎഎസ്, ചാന്ദ്‌നി ചന്ദ്രന്‍ ഐഎഎസ്, സജാദ് ഐഎഎസ് എന്നിവരാണ് വ്യത്യസ്തമായ ഈ ഓണാഘോഷത്തിന്റെ പിന്നണിയിൽ . ഇത് ആദ്യമായാണ് ത്രിപുര കേഡറിലെ മുഴുവന്‍ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓണാഘോഷം ഉണ്ടാകുന്നത്.