CMDRF

പൊതുസ്ഥലങ്ങളിലുള്ള മുഴുവന്‍ പ്രചരണ സാമഗ്രികളും മെയ് പത്തിനകം നീക്കണം; സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ്

പൊതുസ്ഥലങ്ങളിലുള്ള മുഴുവന്‍ പ്രചരണ സാമഗ്രികളും മെയ് പത്തിനകം നീക്കണം; സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ്
പൊതുസ്ഥലങ്ങളിലുള്ള മുഴുവന്‍ പ്രചരണ സാമഗ്രികളും മെയ് പത്തിനകം നീക്കണം; സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍ഡിഎഫ് പ്രചരണാര്‍ഥം സ്ഥാപിച്ച ബോര്‍ഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്തു. പൊതുസ്ഥലങ്ങളിലുള്ള മുഴുവന്‍ പ്രചരണ സാമഗ്രികളും മെയ് പത്തിനകം നീക്കണം. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെമ്പാടും നിരവധി ബോര്‍ഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും ഹോര്‍ഡിങുകളും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥാപിച്ചിട്ടുണ്ട്. വോട്ടെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇവ നീക്കം ചെയ്യണം. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ നേതൃത്വം നല്‍കി രംഗത്ത് വരണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്തു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും അതാത് മുന്നണികള്‍ തന്നെ ഉടന്‍ നീക്കം ചെയ്ത് സഹകരിക്കണമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു. സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയാല്‍ അതൊരു നല്ല മാതൃകയായിരിക്കും. ഉടനടി എല്ലാ ബോര്‍ഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാന്‍ ആവശ്യമായ നിര്‍ദേശം പ്രവര്‍ത്തകര്‍ക്ക് നല്‍കണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി ധര്‍മ്മടം മണ്ഡലത്തില്‍ സൃഷ്ടിച്ച മാതൃക, ഈ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍ക്കും ചെയ്യാവുന്നതാണ്. തിരഞ്ഞെടുപ്പ് ആവേശത്തിന്റെ ഭാഗമായി മത്സരിച്ചാണ് മുന്നണികള്‍ ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഈ ബോര്‍ഡുകളെല്ലാം ഉപയോഗശൂന്യമായി മാറിയിരിക്കുകയാണ്. നാടിനെ മാലിന്യമുക്തമായി സൂക്ഷിക്കാനുള്ള ഇടപെടലുകളുടെ നേതൃത്വമായി രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും മാറണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.

Top